ന്യൂഡൽഹി: ഇരുപത്തിയൊന്നുകാരിയായ ജിം ട്രെയിനറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ സ്നേഹ നാഥാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇവർ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ദ്വാരകയിലെ ഫ്ലാറ്റിലെത്തിയത്. 24 വയസ്സുള്ള രാജിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും അസം സ്വദേശികളാണെന്നും നേരത്തെ പരിചയമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. വാക്കു തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News