28.2 C
Kottayam
Friday, June 5, 2026

ആര്‍ത്തവം സ്വാഭാവിക പ്രക്രിയ മാത്രം, സാനിറ്ററി പാഡുകള്‍ പോലുള്ള സൗകര്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ സ്ത്രീകളിലേക്കുമെത്തണം; ജാന്‍വി കപൂര്‍

Must read

ആര്‍ത്തവം എന്നത് പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ്. പല സ്ത്രീകളെയും സംബന്ധിച്ചിടത്തോളം ആര്‍ത്തവദിനങ്ങള്‍ വളരെ പ്രയാസം നിറഞ്ഞതാണ്. പലര്‍ക്കും ആ ദിനസങ്ങള്‍ ഒരു പേടി സ്വപ്നമാണ്. ഇപ്പോഴിതാ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പറയുകയാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍.

ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് പകരം കൂടുതല്‍ ആളുകളെ ബോധവത്കരിക്കൂ എന്നാണ് ജാന്‍വി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് ജാന്‍വി പറഞ്ഞത്. സാനിറ്ററി പാഡുകള്‍ പോലുള്ള സൗകര്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ സ്ത്രീകളിലേക്കുമെത്തണം.

തീര്‍ത്തും സ്വാഭാവികവും ആരോഗ്യകരവുമായ ശരീരത്തിലെ ഈ പ്രക്രിയയെക്കുറിച്ച് വിദ്യാഭ്യാസ തലങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും ജാന്‍വി പറഞ്ഞു. ഇപ്പോഴും ആര്‍ത്തവത്തെ അശുദ്ധിയോടെ കാണുന്ന സാഹചര്യമുണ്ട്. സ്ത്രീകളെ പലപ്പോഴും ആര്‍ത്തവകാലങ്ങളില്‍ ദൈനംദിന ജോലികളില്‍ നിന്നെല്ലാം വിട്ടുനിര്‍ത്തുന്നുണ്ട്.

ആര്‍ത്തവം ശുദ്ധമാണെന്നോ അശുദ്ധമാണെന്നോ കരുതുന്നില്ല. ആര്‍ത്തവം സ്വാഭാവിക പ്രക്രിയ മാത്രം. തെറ്റായ ചിന്താഗതികളെയെല്ലാം ഇല്ലാതാക്കാന്‍ ആര്‍ത്തവ ശുചിത്വം എന്ന വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണങ്ങള്‍ നടക്കണം’- ജാന്‍വി പറഞ്ഞു.

- Advertisement -

ആര്‍ത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ജാന്‍വി ഓര്‍മ്മിപ്പിച്ചു. സാനിറ്ററി പാഡുകളുടെ കൃത്യമായ ഉപയോഗത്തെ കുറിച്ചും സ്ത്രീകള്‍ അറിഞ്ഞിരിക്കണം. നല്ല പാഡുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുകയും വേണമെന്ന് ജാന്‍വി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week