25.6 C
Kottayam
Thursday, June 4, 2026

കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നത് മലബാര്‍ മേഖലയിലേയ്ക്ക് ,ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും

Must read

കോഴിക്കോട് : കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നത് മലബാര്‍ മേഖലയിലേയ്ക്ക്, ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും. അന്വേഷണം കൊടുവള്ളി കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജ്വല്ലറിയുടമയെ അടുത്ത ദിവസം ചോദ്യം ചെയ്യും. മലബാറിലെ പ്രധാന സ്വര്‍ണ വ്യാപാരമേഖലയായ കൊടുവള്ളിയിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചും അടുത്ത ദിവസം റെയ്ഡ് ഉണ്ടാകും.

ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും കോഴിക്കോട് എരഞ്ഞിക്കലിലെ സിംജുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊടുവള്ളി സ്വദേശിക്കും സ്വര്‍ണ്ണകടത്തില്‍ പങ്കുണ്ടെന്ന് ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. കൊടുവള്ളി സ്വദേശിയായ ജ്വല്ലറി ഉടമയാണ് സ്വര്‍ണം ഉരുക്കി ആഭരണങ്ങളാക്കി മാറ്റാന്‍ സഹായം നല്‍കാറ്.

കോഴിക്കോട്ടെ ഒരു പ്രമുഖ കണ്‍വെന്‍ഷന്‍ സെന്ററില്‍ പങ്കാളിത്തവും പെയിന്റ് വ്യാപാരവും സിംജുവിനുണ്ട്. നടക്കാവ് കമ്മത്ത് ലൈനിലുള്ള സിംജുവിന്റെ ഭാര്യാപിതാവിന്റെ ജ്വല്ലറിയും കള്ളകടത്തിന് മറയായി ഉപയോഗിച്ചു. ആറ് കിലോഗ്രാം സ്വര്‍ണം കടത്തിയതിന് രണ്ട് മാസം മുമ്പും സിംജുവിന്റെ ഭാര്യാപിതാവ് അറസ്റ്റിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week