29.3 C
Kottayam
Monday, June 8, 2026

തുല്യത പറയുന്ന സിനിമയില്‍ അഭിനയിച്ച സുരാജിനും നിമിഷക്കും ഒരേ വേതനമാണോ കൊടുത്തത്?; ജിയോ ബേബിയുടെ മറുപടി

Must read

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സിനിമ മുന്നോട്ടുവെക്കുന്ന സ്ത്രീപക്ഷവാദത്തെ കുറിച്ചും തുല്യതയെ കുറിച്ചും ചര്‍ച്ചകള്‍ ഉയരവേ സിനിമക്കെതിരെ വിമര്‍ശനവുമായി നിരവധി പേരും രംഗത്തെത്തിയിരുന്നു.

സിനിമക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയര്‍ന്ന ചോദ്യമായിരുന്നു, തുല്യതയെ കുറിച്ച് പറയുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സുരാജിനും നിമിഷക്കും ഒരേ വേതനമാണോ കൊടുത്തത് എന്നത്. ഇപ്പോള്‍ ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയോ ബേബി.

ഇത്തരം ചോദ്യങ്ങളുന്നയിക്കുന്നവര്‍ ആചാരസംരക്ഷകരോ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാരോ ആയിരിക്കുമെന്ന് പറഞ്ഞ ജിയോ ബേബി സുരാജിനും നിമിഷക്കും കൊടുത്ത ശമ്പളത്തെ കുറിച്ച് പറയാന്‍ സൗകര്യമില്ലെന്ന് പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോയുടെ പ്രതികരണം. ഈ ചോദിക്കുന്നവരുടെ വീടുകള്‍ പണിയുമ്പോള്‍ എഞ്ചിനീയര്‍ക്കും മേസ്തിരിക്കും ഒരേ ശമ്പളമാണോ നല്‍കാറുള്ളതെന്നും ജിയോ ബേബി ചോദിച്ചു. ഒരാളുടെ അറിവും എക്സ്പീരിയന്‍സും തുടങ്ങി നിരവധി കാര്യങ്ങള്‍ ശമ്പളം നിശ്ചയിക്കുന്നതില്‍ ബാധകമാകുന്നത് സിനിമയിലും അതുപോലെ തന്നെയാണെന്നും ജിയോ പറഞ്ഞു.

‘ഈ ചോദിക്കുന്നവര്‍ ആചാരസംരക്ഷത്തിന് വേണ്ടി റോഡിലിറങ്ങി ഓടിയവരോ കല്ലെറിഞ്ഞവരോ ആയിരിക്കും. പിന്നെ വേറൊരു സംഘം ഇറങ്ങിയിട്ടുണ്ട്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. ഇവരുടെ പരുപാടി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും മാസം 10,000 രൂപ ശമ്പളം കൊടുക്കണമെന്നാണ്. ജില്ലാ കളക്ടര്‍ക്കും അവിടെ കാവല്‍ നിലനില്‍ക്കുന്ന ആള്‍ക്കും ഒരേ പെന്‍ഷന്‍ എന്നു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

Popular this week