ജയസൂര്യയും മഞ്ജു വാര്യരും ഒന്നിയ്ക്കുന്നു,മേരി ആവാസ് സുനോ

കൊച്ചി:ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം. മേരി ആവാസ് സുനോ എന്നാണ് ചിത്രത്തിൻ്റെ പേര്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. ശിവദ യാ ണ് മറ്റൊരു നായിക.ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റർ പുറത്തു വിട്ടു.
ജോണി ആൻ്റണി, സുധീർ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ്

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ .
വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയാണ്.

ഡി ഒ പി നൗഷാദ് ഷെരീഫ്,
എഡിറ്റർ ബിജിത് ബാല,
സംഗീതം എം.ജയചന്ദ്രൻ,
വരികൾ ബി.കെ. ഹരി നാരായണൻ,
സൗണ്ട് ഡിസൈൻ – അരുൺ വർമ്മ ,
പ്രോജക്ട് ഡിസൈൻ ബാദുഷ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ,പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്,ആർട്ട് – ത്യാഗു തവന്നൂർ

മേക്കപ്പ് – പ്രദീപ് രംഗൻ, കിരൺ രാജ്
കോസ്റ്റ്യ o- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ സ്റ്റിൽസ് – ലിബിസൺ ഗോപി, ഡിസൈൻ – താ മിർ ഓക്കെ,അസോ. ഡയറക്ടേഴ്സ് – വിഷ്ണു രവികുമാർ,ഷിജു സുലേഖ ബഷീർ,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News