അന്ന് ജൂനിയർ ആർട്ടിസ്റ്റായി ദൂരെ നിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യം..!! ഇന്ന് അതേ മഞ്ജുവിന്റെ നായകൻ… | Meri Awas Suno Trailer Launch jayasurya About Manju

കൊച്ചി:മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളാണ് മഞ്ജുവാര്യരും ജയസൂര്യയും. അഭിനയത്തിൽ തിളങ്ങിനിന്ന മഞ്ജു വാര്യർ സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തപ്പോൾ സിനിമയിലേക്ക് വന്ന് വളർന്നു വന്ന താരമായിരുന്നു ജയസൂര്യ. തന്റെ ഓരോ സിനിമ കഴിയുമ്പോഴും തന്നെതന്നെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ചുരുക്കം ചില നടന്മാരിൽ പ്രധാനിയാണ് ജയസൂര്യ. ക്യാമറയ്ക്ക് മുന്നിൽ ഒന്നു മുഖം കാണിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ഒരു കാലം ജയസൂര്യയ്ക്കുമുണ്ടായിരുന്നു എന്നും അന്ന് മഞ്ജു താരമായിരുന്നു എന്നും ഒക്കെ പറഞ്ഞു ജീവിതത്തിലെ പ്രധാനപ്പെട്ട ഒരുനിമിഷം ഓർത്തെടുത്ത് ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മഞ്ജുവാര്യർക്കൊപ്പം ജയസൂര്യ അഭിനയിക്കുന്ന പ്രജേഷ് സെൻ ചിത്രം ‘മേരി ആവാസ് സുനോ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു താരം തന്റെ മനസ്സു തുറന്നത്. മഞ്ജുവാര്യർക്കൊപ്പം ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ച ജയസൂര്യ ഇന്ന് അതെ താരത്തിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. താനിപ്പോൾ ഈ സ്റ്റേജിൽ നിൽക്കുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണെന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യ ആരാധകർക്ക് മുന്നിൽ സംസാരിച്ചു തുടങ്ങിയത്.

” ഇതെനിക്ക് അഭിമാനനിമിഷമാണന്നു പറയാൻ കാരണം. വർഷങ്ങൾക്കു മുൻപ് പത്രം എന്ന സിനിമയിലെ നായികായായി മഞ്ജുവാര്യർ എത്തിയപ്പോൾ അതിലൊരു വേഷമെങ്കിലും കിട്ടാനായി ആ ലൊക്കേഷനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി പലദിവസം താൻ നടന്നെന്നും അന്ന് ദൂരെ നിന്ന് മഞ്ജുവാര്യരെ കാണാനുള്ള ഭാഗ്യം തനിക്കുക്കുണ്ടായി എന്നും ജയസൂര്യ പറഞ്ഞു. ആ സിനിമയിലൊരു പ്രസ് മീറ്റ് രംഗത്തിൽ കുറേ പത്രക്കാർ ഇരിക്കുന്നതിനൊപ്പം ഒന്നിരിക്കാനും തനിക്ക് ഭാഗ്യമുണ്ടായി. പത്രമെന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് അതേ മഞ്ജുവാര്യർ എന്ന ബ്രില്ല്യന്റായിട്ടുള്ള അഭിനേത്രിയ്ക്ക് ഒപ്പം അഭിനയിച്ചു എന്നു പറയുന്നത് എന്നെ സംബന്ധിച്ചടത്തോളം സ്വപ്നതുല്യമായൊരു കാര്യം തന്നെയാണ് എന്നാണ് ജയസൂര്യ വ്യക്തമാക്കിയത്.

ഞാൻ അന്നുമിന്നും ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജു. കാരണം സിനിമയെ സ്നേഹിക്കാനായിട്ട് നമ്മൾ പോലുമറിയാതെ ചിലർ നമ്മെ സ്വാധീനിക്കാറുണ്ട്. മമ്മൂക്കയെ പോലെ, ലാലേട്ടനെ പോലെ… അതുപോലെ സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച മറ്റൊരു അഭിനേത്രിയാണ് മഞ്ജു. മഞ്ജുവിനൊപ്പം അഭിനയിക്കാൻ പറ്റുക എന്നത് എനിക്ക് വലിയ സന്തോഷമാണന്നും ജയസൂര്യ വ്യക്തമാക്കി.

ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന മേരി ആവാസ്
സുനോ മെയ് 13ന് ലോകമെന്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം.
രജപുത്ര റിലീസ് ആണ് വിതരണം.

ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം
പ്രജേഷ് സെന്നും ജയസൂര്യയും
ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ .
തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.
എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ.
കൃഷ്ണചന്ദ്രൻ,ഹരിചരൺ, ആൻ ആമി, സന്തോഷ് കേശവ്, ജിതിൻരാജ്
എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാർട്ണർ.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.
ജോണി ആന്‍റണി,ഗൗതമി നായർ, സോഹൻ സീനുലാൽ,
സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ , മാസ്റ്റർ
അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും
അഭിനയിച്ചിരിക്കുന്നു.
പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും
ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ചിത്രത്തിന്റെ
ഇന്റർനാഷണൽ വിതരണം.
ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്.
എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം.
ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്,
കലാസംവിധാനം- ത്യാഗു തവനൂർ,പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്,
മേക്കപ്പ്- പ്രദീപ് രംഗൻ,കിരൺ രാജ് വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.
സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം
ഡിഐ-മോക്ഷ പോസ്റ്റ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ
ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം.കു‍ഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു,
സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്,
ഡിസൈൻ-താമിർ ഓകെ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News