28.4 C
Kottayam
Wednesday, May 15, 2024

എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം; പ്രളയ സെസിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

Must read

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകും. നവകേരള നിര്‍മിതിക്കു വേണ്ടി നമ്മള്‍ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താന്‍, എംഎല്‍എമാരുടെ അലവന്‍സ് കൂട്ടാന്‍, പിഎസ്സി ചെയര്‍മാന്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാന്‍ എന്നാണ് ജയശങ്കര്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ദ്രജാലം! മഹേന്ദ്രജാലം

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്.

928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതല്‍ നല്‍കി പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ജാതി-മത-പാര്‍ട്ടി ഭേദമന്യേ എല്ലാ കേരളീയര്‍ക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ.

നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകും. നവകേരള നിര്‍മിതിക്കു വേണ്ടി നമ്മള്‍ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താന്‍, എംഎല്‍എമാരുടെ അലവന്‍സ് കൂട്ടാന്‍, പിഎസ്സി ചെയര്‍മാന്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാന്‍…

എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week