KeralaNewsRECENT POSTS

കണ്ടവരുണ്ടോ? സാംസ്‌കാരിക നായികാ നായകന്മാരെ രണ്ടാഴ്ചയായി കാണ്‍മാനില്ല; കസ്റ്റഡി മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെയും സാംസ്‌കാരിക നായികാ നായകന്മാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍. പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ കാണാനില്ലെന്നാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നത്. കവി സച്ചിദാനന്ദന്റെ ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പോസ്റ്റില്‍ മന്ത്രി എംഎം മാണിയെയും കുറിപ്പില്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കണ്ടവരുണ്ടോ?

സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല.

കണ്ടുമുട്ടുന്നവർ ഉടൻ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലോ സിപിഐ(എം) ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. മന്ത്രി മണിയാശാൻ്റെ പേഴ്സണൽ നമ്പറിലും വിളിക്കാം.

സഖാക്കളേ, വേഗം മടങ്ങിവരൂ. അമേരിക്കൻ സാമ്രാജ്യത്വം നമ്മുടെ പാർട്ടിക്കും സർക്കാരിനും എതിരെ അഴിച്ചുവിട്ട ദുഷ്പ്രചരണം ചെറുക്കാൻ വർഗ-ബഹുജന സംഘടനകൾക്കൊപ്പം അണിചേരൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker