കോഴിക്കോട്: നഗരത്തിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പാളയത്തെ ജയലക്ഷ്മി സിൽക്സിന്‍റെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. നാലുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് തീപ്പിടിത്തമുണ്ടായത്. തീ മുകൾനിലകളിലേക്കും കെട്ടിടത്തിൻ്റെ മറ്റുഭാഗങ്ങളിലേക്കും ആളിപ്പടരുകയാണ്.
നിലവിൽ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് കൂടുതൽ യൂണിറ്റുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. നിലവിൽ കെട്ടിടത്തിനുള്ളിൽ ജീവനക്കാരോ മറ്റുള്ളവരോ ഇല്ലെന്നാണ് വിവരം. മൂന്നുവർഷം മുൻപും ഇതേ സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു.
A massive fire broke out at the Jayalakshmi Silks showroom in Palayam, Kozhikode, on February 17, 2026. The fire started on the second floor of the four-story building around 6:15 PM and quickly spread to the upper levels. Fire and rescue teams are currently working to contain the blaze. Fortunately, all employees and customers were evacuated safely. This follows a similar major fire incident at the same location back in 2023.


