EntertainmentNationalNews

‘ജവാൻ’ 1000 കോടി ക്ലബ്ബിൽ

മുംബൈ:ഇന്ത്യൻ സിനിമയിൽ വീണ്ടും ചരിത്രം കുറിച്ച് ഷാരൂഖ് ഖാൻ. താരത്തിന്റെ മാസ് എന്റർടെയ്നർ ‘ജവാൻ’ 1000 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം മുതൽ ​ഗംഭീര കളക്ഷനോടെ തുടങ്ങി 1000 കോടിയിലേക്ക് എത്തുമ്പോൾ കിംഗ് ഖാൻ റെക്കോർഡ് സൃഷ്ടിക്കുന്ന രണ്ടാം ചിത്രമാവുകയാണ്. ഷാരൂഖിന്റെ തന്നെ ‘പഠാൻ’ ആണ് ഇതിന് മുൻപ് 1000 കോടി മറികടന്ന ചിത്രം.

1004.92 കോടി രൂപ ജവാൻ സ്വന്തമാക്കിയ വാർത്ത ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് പങ്കുവെച്ചിരുന്നു. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജവാൻ ഇന്ത്യയിൽ സ്വന്തമാക്കിയത് 560 കോടിയാണ്. ആദ്യദിനം 129 കോടി നേടി ഈ വർഷം ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിം​ഗ് എന്ന റെക്കോർ‌ഡിനും ചിത്രം അർഹമായിരുന്നു.

ജവാനെ കൂടാതെ ആമിർ ഖാന്റെ ദംഗൽ, ആർആർആർ, പത്താൻ എന്നിവയാണ് 1000 കോടി ക്ലബിൽ കയറിയ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. സംവിvധായകൻ അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമെന്ന തരിത്തിൽ ഏറ്റവും മികച്ച തുടക്കമാണ് ജവാനിലൂടെ ഹിന്ദി സിനിമയിൽ സംഭവിച്ചിരിക്കുന്നത്. നയൻതാര നായികയായ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button