KeralaNews

മുൻ കോട്ടയം നഗരസഭാ കൗൺസിലർ ജവീൻ മാത്യു വാഹനാപകടത്തിൽ മരിച്ചു

കോട്ടയം:ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു വാഹനാപകടത്തിൽ മരിച്ചു

മുൻ കോട്ടയം നഗരസഭാ കൗൺസിലർ ജവീൻ മാത്യു (52) വാഹനാപകടത്തിൽ മരിച്ചു.

അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കോട്ടയം യൂണിയൻ ക്ലബിന് സമീപം അപകടത്തിൽ പെടുകയായിരുന്നു.

സംസ്കാരം പിന്നീട്.

കോട്ടയം നഗരസഭ മുൻ കൗൺസിലറും സിഎസ്ഐ ചർച്ച് കമ്മറ്റി , കൗൺസിൽ മെമ്പറുമായിരുന്നു.

ചാലുകുന്ന് മണപ്പുറത്ത് വീട്ടിൽ പരേതനായ ജോൺ മാത്യുവാണ് പിതാവ് .

കോട്ടയം ജീപ്പേഴ്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു

അനു ജവീൻ ആണ് ഭാര്യ .

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button