കൊച്ചി: ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്ല മാടശ്ശേരി. കേരളത്തിലെ എല്ലാ ടാറ്റൂ ആര്‍ട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര നല്ലതല്ലെന്നും ടാറ്റൂ ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയിലെന്നും ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിച്ചു. ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് ജസ്ല രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ടാറ്റൂ ആര്‍ട്ടിസ്റ്റുകളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച.. തെറ്റ് ചെയ്തവനെ നിങ്ങള്‍ പോയിന്റ് out ചെയ്‌തോളു… അവനെതിരെ ശക്തമായ നിയമനടപടിയും വേണം.. എന്നാല്‍ കേരളത്തിലെ എല്ലാ tattoo ആര്‍ട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര നല്ലതല്ല…ടാറ്റൂ ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയില്‍… നിങ്ങള്‍കു ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോഴുള്ള ചൊറിച്ചിലാണെന്നറിയാം…
തുടര്‍ന്നോളൂ… എന്റെ ശരീരത്തിലെ ഓരോ tattoo വും എന്റെ ജീവിതത്തിന്റെ ഏടുകളാണ്…ഞാന്‍ കടന്നുപോയതും.. എത്തി നില്‍ക്കുന്നതും.. തകര്‍ത്തെറിഞ്ഞതുമായ കൂടാരങ്ങളാണ്… അത് മരിക്കുവോളം.. എന്റെ ശരീരത്തിനും മനസ്സിലുമുണ്ടാവും… അത് മനോഹരമായി വരച്ചു തന്ന കലാകാരന്‍ എനിക്കെന്നും പ്രിയപ്പെട്ടവര്‍ തന്നെയാണ്…
I can never forget my tattoo artist…
Praveen…Im in love with my body…
N my tatoos…