സോഷ്യല്‍ മീഡിയയിലൂടെ അധിഷേപിച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിച്ച് ജസ്ല മാടശേരി

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് ബിഗ്ബോസ് താരം ജസ്ല മാടശ്ശേരി. അപമര്യാദമായി പെരുമാറിയ ചെറുപ്പക്കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജെസ്ല മാപ്പ് പറയിപ്പിച്ചത്. തന്നോട് മാത്രമല്ല, ഒരു സ്ത്രീയോടും അപമര്യാദമായി പെരുമാറില്ലെന്ന് നിങ്ങള്‍ ഫേസ്ബുക്കിലൂടെ മാപ്പ് പറയണമെന്നും ജസ്ല ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായത്.

‘ഇനി മേലാല്‍ ഒരു സ്ത്രീയേയും അപഹസിക്കില്ല, മോശം കമന്റ് അറിയാതെ ഇട്ടുപോയതാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു. അറിയാതെ തെറ്റുപറ്റിപ്പോയി. ഇനി ചെയ്യില്ല.” യുവാവ് മാപ്പപേക്ഷിച്ചുകൊണ്ട് പറഞ്ഞു.

”ഒരാളെയും ഉപദ്രവിക്കാന്‍ അല്ല ഈ വീഡിയോ. ഒരു പരിചയവുമില്ലാത്ത സ്ത്രീകളെ പോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കും, ഇങ്ങനെ ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോ.” എന്നു പറഞ്ഞുകൊണ്ടാണ് ജെസ്ല വീഡിയോ അവസാനിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News