ടോക്കിയോ: ഭക്ഷണത്തിന്റെ രുചി ഇമിറ്റേറ്റ് ചെയ്യാന്‍ പറ്റുന്ന പ്രോട്ടോടൈപ്പ് ടി.വി. സ്‌ക്രീന്‍ വികസിപ്പിച്ച് ജപ്പാനില്‍ നിന്നുള്ള പ്രൊഫസര്‍. ഭക്ഷണത്തിന്റെ രുചി കൃത്രിമമായി അനുകരിക്കാന്‍ കഴിയുന്ന ഈ സ്‌ക്രീന്‍ മള്‍ട്ടി-സെന്‍സറിംഹ് വ്യൂയിങ് എക്സ്പീരിയന്‍സ് (Multi-Sensory Viewing Experience) എന്ന പുതിയകാല ദൃശ്യാനുഭവത്തിലേക്കുള്ള ഏറ്റവും പുതിയ ചുവടായാണ് ഈ കണ്ടുപിടിത്തത്തെ റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നത്.
‘ടേസ്റ്റ് ദ ടി.വി’ (‘ടി.ടി.ടി.വി) എന്നാണ് ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. 10 വ്യത്യസ്ത ഫ്ളേവറുകളിലുള്ള കാനിസ്റ്ററുകളുപയോഗിച്ച് സ്പ്രേ ചെയ്താണ് ഒരു പ്രത്യേക ഭക്ഷണപദാര്‍ത്ഥത്തിന്റെ രുചി സൃഷ്ടിക്കുന്നത്. ഇതിന് ശേഷം ഫ്ളേവറിന്റെ സാംപിള്‍ കാഴ്ചക്കാരന് രുചിച്ച് നോക്കാന്‍ വേണ്ടി ടി.വി. സ്‌ക്രീനിന്റെ മുകളില്‍ ഒരു ഹൈജീനിക് ഫിലിം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.
‘കൊവിഡിന്റെ ഈ സമയത്ത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യ, പുറംലോകവുമായി ജനങ്ങളെ ബന്ധപ്പെടുത്താന്‍ സഹായിക്കും. ലോകത്തിന്റെ മറ്റൊരു കോണിലുള്ള റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതായ അനുഭവം ആളുകളില്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം,” സ്‌ക്രീന്‍ വികസിപ്പിച്ച മെയ്ജി സര്‍വകാശാലാ പ്രൊഫസര്‍ ഹോമെ മിയാഷിട പറഞ്ഞു.