പുതുവത്സരം അറബിക്കടലിലെ ആഡംബര കപ്പലില്‍ ആഘോഷിക്കാം; കെ.എസ്.ആര്‍.ടി.യുടെ അടുത്ത ട്രിപ്പ് കടലിലേക്ക്! ടിക്കറ്റ് വില 4999, കൂ2െ രണ്ട് പെഗ്ഗും

കൊച്ചി: ഇത്തവണ പുതുവത്സരം അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി. 4499 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫറിലുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര ക്രൂയിസില്‍ അവസരം ഒരുക്കുന്നത്.

കൊച്ചി ബോള്‍ഗാട്ടി ജെട്ടിയില്‍ നിന്നാണ് ഡിസംബര്‍ 31-ന് രാത്രി എട്ടിന് ക്രൂയ്സ് യാത്ര ആരംഭിക്കുക. ഒന്‍പതുമുതല്‍ രണ്ടുവരെയാണ് പുതുവത്സര ആഘോഷങ്ങള്‍. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് ആളുകളെ എസി ബസുകളില്‍ കൊണ്ടുപോയി തിരികെയെത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സിയുടെ യാത്രക്കാരായി എത്തുന്നവര്‍ക്കായി വലിയരീതിയിലുള്ള ഒരുക്കങ്ങള്‍ ക്രൂയിസില്‍ ഒരുക്കുന്നുണ്ട്. ഡിസ്‌കോ, ലൈവ് വാട്ടര്‍ ഡ്രംസ്, പവ്വര്‍ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്വല്‍ ഇഫെക്ടുകള്‍, രസകരമായ ഗെയിമുകള്‍, തത്സമയസംഗീതം, ന്യത്തം, ഓരോ ടിക്കറ്റിനും മൂന്ന് കോഴ്സ് ബുഫെ ഡിന്നര്‍ എന്നിവയുമുണ്ട്.

ഇതോടൊപ്പം കുട്ടികളുടെ കളിസ്ഥലം, തീയേറ്റര്‍, കടല്‍ക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാന്‍ തുറന്ന സണ്‍ഡെക്ക്, ഓണ്‍ബോര്‍ഡ് ലക്ഷ്വറി ബാര്‍ എന്നിവയെല്ലാം ഈ ആഡംബര ക്രൂയിസില്‍ എത്തുന്നവരെ കാത്തിരിക്കുന്നു. പുറത്തുനിന്നുള്ള മദ്യം ഇവിടേക്ക് കയറ്റില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News