News

കൂട്ടുകാരനെ റജിസ്റ്റര്‍ വിവാഹം ചെയ്തു; ജപ്പാന്‍ രാജകുമാരി കൊട്ടാരത്തിനു പുറത്ത്

ടോക്കിയോ: എതിര്‍പ്പുകളെ അതിജീവിച്ച് അധികാരത്തിന്റെ പ്രതാപചിഹ്നങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു ജപ്പാന്‍ രാജകുമാരി മാകോയും കോളജില്‍ കണ്ടുമുട്ടിയ കാമുകന്‍ കെയ് കൊമുറോവും ഒന്നിച്ചു. ചക്രവര്‍ത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ.

സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി. ‘ഈ വിരലുകള്‍ ചേര്‍ത്തു പിടിക്കുവോളം വലുതല്ല, എനിക്കു മറ്റൊന്നും.” കൊമുറോവിന്റെ കൈ കോര്‍ത്തു പിടിച്ചു മാകോ രാജകുമാരി പറഞ്ഞു. രാജകീയ ആചാരങ്ങളോ സല്‍ക്കാരമോ ഇല്ലാതെ റജിസ്റ്റര്‍ ഓഫിസില്‍ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലെത്തി.

സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപയും (14 കോടി യെന്‍) മാകോ വേണ്ടെന്നു വെച്ചു. എതിര്‍പ്പുകളുടെയും വിവാദങ്ങളുടെയും കൊടുങ്കാറ്റിനെ മറികടന്നാണ് ടോക്കിയോയിലെ ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ സഹപാഠികളായിരുന്ന ഇരുവരും വിവാഹിതരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button