24.2 C
Kottayam
Saturday, June 6, 2026

കെ.കരുണാകരന്റെ അഭിനന്ദനം ജീവിതത്തില്‍ ലഭിച്ച വലിയ അംഗീകാരം,ഏറ്റവും കൂടുതൽ മുഖ്യമന്ത്രി വേഷത്തിന് അവസരം ലഭിച്ച സന്തോഷം പങ്കുവെച്ച് ജനാര്‍ദനന്‍

Must read

കൊച്ചി:മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ജനാര്‍ദനന്‍. ഏറ്റവും കൂടുതല്‍ തവണ കേരള മുഖ്യമന്ത്രിയായത് ജനാര്‍ദനനാണ്. 12 തവണ സിനിമകളില്‍ ജനാര്‍ദനന്‍ മുഖ്യമന്ത്രിയായി വേഷമിട്ടിട്ടുണ്ട് ഇപ്പോൾ ഇതാ രാഷ്ട്രീയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി വേഷത്തിന് അവസരം ലഭിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം

1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രത്തിലാണ് ജനാര്‍ദനന്‍ ആദ്യമായി മുഖ്യമന്ത്രിയായി വേഷമിട്ടത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ അനുകരിച്ചാണ് ആ കഥാപാത്രം. സിനിമ ഇറങ്ങി നാളുകള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ വച്ച് കരുണാകരനെ കണ്ടുമുട്ടി. അദ്ദേഹം ഓടിവന്നു കെട്ടിപ്പിടിച്ചു. മുഖ്യമന്ത്രി വേഷം മനോഹരമായെന്നു പറഞ്ഞെന്നും ജനാര്‍ദനന്‍ ഒരു ചാനലിനോട് പറഞ്ഞു‌

കരുണാകരന്റെ അഭിനന്ദനം ജീവിതത്തില്‍ ലഭിച്ച വലിയ അംഗീകാരം പോലെയായി. ഏകലവ്യന്‍ സിനിമയില്‍ ഇ.കെ. നായനാരെയാണ് ജനാര്‍ദനന്‍ അനുകരിച്ചത്. ആ പടത്തിലെ മേക്കപ്പില്‍ ഇ.കെ. നായനാരുടെ ഛായയും തനിക്കുണ്ടായിരുന്നു. നായനാരുടെ ബീഡി വലിക്കുന്ന ശീലവും സിനിമയില്‍ ഉള്‍പ്പെടുത്തി. ചിത്രത്തില്‍ ഏറെ കൈയ്യടി നേടിയ രംഗത്തെ കുറിച്ചും താരം പറയുന്നു.

സുരേഷ് ഗോപിയുടെ കഥാപാത്രം മുഖ്യമന്ത്രിയെ കാണാന്‍ വരുന്നു. സുരേഷ് ഗോപി സ്‌നേഹത്തോടെ പറയുന്നു, ‘അങ്ങ് ഒത്തിരി ബീഡി വലിക്കുന്നുണ്ട്’. അതിന് നല്‍കുന്ന മറുപടി ‘എടാ കൊച്ചുന്നാള്‍ മുതല്‍ ഇത്രയും കാലം കൂടെ കൊണ്ടു നടന്ന ഒരു സുഹൃത്തിനെ എങ്ങനെയാടോ പെട്ടെന്നു വലിച്ചെറിയുന്നത്..’ എന്നാണ്. ഈ സിനിമ കാണുമ്പോഴെല്ലാം നായനാരെ ഓര്‍മിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ജനാര്‍ദനന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week