ജെല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

ഓസ്‌കാറിനായി ഇന്ത്യ ഔദ്യോഗികമായി തെരഞ്ഞെടുത്ത് അയച്ച മലയാള ചിത്രം ജല്ലിക്കെട്ട് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്. 93ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്കാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു.

മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയില്‍ ജല്ലിക്കെട്ടില്ല. 93 ചിത്രങ്ങളാണ് പുറത്തായത്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള അക്കാഡമി അംഗങ്ങളാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. 2011ന് ശേഷം ഓസ്‌കാര്‍ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കെട്ട്.

2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് എസ് ഹരീഷാണ്. ആന്റണി വര്‍ഗ്ഗീസ് ചെമ്പന്‍ വിനോദ്, സാബുമോന്‍ അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News