24.9 C
Kottayam
Saturday, June 6, 2026

'മുറിയിൽ ഞാൻ ഉണ്ടായിരുന്നു'; ഇന്ത്യ-പാക് വെടിനിർത്തൽ സംബന്ധിച്ച ട്രംപിന്റെ വാദം ജയശങ്കർ തള്ളി

Must read

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണവും പിന്നാലെ ഇന്ത്യാ-പാക് സംഘര്‍ഷവും ഓപ്പറേഷന്‍ സിന്ദൂറും നടക്കേവ താൻ ഇടപെട്ടിട്ടാണ് ആണവശക്തികൾ തമ്മിലുള്ള യുദ്ധം തീർത്തതെന്ന യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാദം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അമേരിക്കയുടെ നിർബന്ധത്തിന് വഴങ്ങി ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെടിനിർത്തലിന് സമ്മതിച്ചില്ലെന്നും പാകിസ്താൻ ആക്രമണത്തിന് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്നും ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു. ”മെയ് 9-ന് രാത്രി പാകിസ്താൻ ഇന്ത്യയിൽ വളരെ വലിയ ആക്രമണം നടത്താൻ പോകുകയാണെന്ന് വൈസ് പ്രസിഡന്റ് വാൻസ് പ്രധാനമന്ത്രി മോദിയോട് പറഞ്ഞപ്പോൾ ഞാൻ മുറിയിൽ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ ഞങ്ങൾ അംഗീകരിച്ചില്ല. പാകിസ്താൻ എന്താണ് ചെയ്യാൻ പോകുന്നതെന്നത് പ്രധാനമന്ത്രി ഗൗനിച്ചില്ല. നേരെമറിച്ച്, നമ്മുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.’ ജയശങ്കർ പറഞ്ഞു.

- Advertisement -

അടുത്ത ദിവസം രാവിലെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിളിക്കുകയും പാകിസ്താൻ സംസാരിക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്തു. പിന്നീട്, പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ) മേജർ ജനറൽ കാഷിഫ് അബ്ദുല്ല വെടിനിർത്തലിന് അഭ്യർത്ഥിച്ച് ബന്ധപ്പെട്ടതായി ജയശങ്കർ പറഞ്ഞു.

- Advertisement -

മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും മിസൈൽ ആക്രമണം നടത്തിയപ്പോൾ തന്റെ ഇടപെടലാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും നിരന്തരം അവകാശപ്പെടുന്നുണ്ട്. പാകിസ്താന്റെ സൈനിക ശക്തിക്ക് ഏറ്റ തിരിച്ചടിയാണ് വെടിനിർത്തലിന് അഭ്യർത്ഥിക്കാൻ രാജ്യത്തെ നിർബന്ധിതരാക്കിയതെന്നും ഇന്ത്യ അതിന് അനുമതി നൽകുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദ ആക്രമണത്തിന് മറുപടിയായി മെയ് 6-7 തീയതികളിൽ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു. മെയ് 6-നും 7-നും ഇടയിലുള്ള രാത്രിയിൽ പാകിസ്താൻ അധിനിവേശ ജമ്മു കശ്മീരിലെയും പാകിസ്താന്റെ മറ്റു ഭാഗങ്ങളിലെയും ഒമ്പത് തീവ്രവാദി താവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തി. അടുത്ത ദിവസം പാകിസ്താൻ സൈന്യം ഇന്ത്യൻ സൈനിക, സിവിലിയൻ താവളങ്ങളിൽ ആക്രമണം നടത്തി ഇതിനു മറുപടിയായി എയർബേസുകൾ, വ്യോമപ്രതിരോധ താവളങ്ങൾ, റഡാറുകൾ എന്നിവ ഉൾപ്പെടെ ലക്ഷ്യം വെച്ച് ഇന്ത്യ ആക്രമിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week