24.2 C
Kottayam
Saturday, June 6, 2026

തടവുകാരെ ‘വെള്ളം കുടിപ്പിക്കാന്‍’ ജയില്‍ വകുപ്പ്; ഉത്തരവുമായി ജയില്‍ ഡി.ജി.പി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് ദിവസവും രണ്ടു ലിറ്റര്‍ കുടിവെള്ളം നല്‍കുന്നത് ഉറപ്പുവരുത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ്. രോഗവ്യാപനം തടയുന്നതിനായി പുറത്തിറക്കിയ 16 നിര്‍ദേശങ്ങളിലാണ് കുടിവെള്ളം ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശമുള്ളത്. ദക്ഷിണ, മധ്യമേഖല, ഉത്തരമേഖല ഡിഐജിമാര്‍ക്കും ജയില്‍ സൂപ്രണ്ടുമാര്‍ക്കും ഉത്തരവ് ഇതിനകം കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡിജിപിയുടെ അധ്യക്ഷതയില്‍ ജയില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളുള്‍പ്പെടുത്തിയാണ് ജയില്‍ ഡിജിപി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോവിഡ് പോസിറ്റീവായ തടവുകാര്‍ക്ക് സമീകൃതാഹാരവും നല്‍കണമെന്ന് ഡിജിപിയുടെ ഉത്തരവിലുണ്ട്.

അതേസമയം തടവുകാര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സാമൂഹിക അകലം ഉറപ്പാക്കി വ്യത്യസ്ത സമയങ്ങളില്‍ ഭക്ഷണം നല്‍കാന്‍ സൗകര്യം ഒരുക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ മൂന്ന് അടി വ്യത്യാസമെങ്കിലും ഉറപ്പ്വരുത്തണം.

ജയില്‍ ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പൊതുവായ വസ്തുക്കള്‍ തടവുകാര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ തവണയും അണുവിമുക്തമാക്കിയെന്ന് ഉറപ്പുവരുത്തണം. സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ പാകത്തില്‍ ഫോണ്‍ റിസീവറിന്റെ ഇയര്‍, മൗത്ത് പീസുകളില്‍ പേപ്പര്‍ ഒട്ടിക്കണം.

- Advertisement -

തടവുകാര്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഏതെങ്കിലും തടവുകാരന് ഒന്നാം ഡോസിന് ശേഷം കോവിഡ് ബാധിച്ചാല്‍ രോഗം ഭേദമായി 28ന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാം. തടവുകാരുടെ ശരീരോഷ്മാവ് നോക്കാന്‍ തെര്‍മല്‍ സ്‌കാനര്‍, ഓക്സിജന്‍ ലെവന്‍ പരിശോധിക്കാന്‍ പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ എല്ലാ ജയിലിലും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

- Advertisement -

ജയില്‍ മേധാവികളുടേയും ഓഫീസ് ഉള്‍പ്പെടെയുള്ള എല്ലാ മുറികളുടേയും വാതിലുകളും ജനാലകളും തുറന്നു വായുസഞ്ചാരം ഉറപ്പുവരുത്തണം. എസിയുടെ ഉപയോഗം ഒഴിവാക്കണം. സിഎഫ്എല്‍ടിസി, ക്വാറന്റൈന്‍ ജയിലുകളില്‍ ജോലി നോക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ച95 മാസ്‌ക് ഉപയോഗിക്കണം. മറ്റ് ഉദ്യോഗസ്ഥര്‍ ച95 മാസ്‌കോ പകരം ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ ആറ് തുണി മാസ്‌കുകള്‍ സൂപ്രണ്ടുമാര്‍ നല്‍കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week