ജയില്‍ ബോംബേറ് കേസിലെ പ്രതി കരാട്ടെ ഫാറൂഖ് മരിച്ചു

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ബോംബേറ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂഖ് മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചികിത്സക്കായി പരോളിലായിരുന്നു. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് അട്ടക്കുളങ്ങര ജയിലിന് മുന്നില്‍ കബീറിനെ ബോംബെറിഞ്ഞ് കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു ഫാറൂഖ്.

സംഭവം കേരളത്തില്‍ വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തൂക്കി കൊല്ലാ വധിച്ച ഫാറൂഖിന്റെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു.1999 ജൂലായ് 17നാണ് എല്‍ടിടിഇ കബീര്‍ എന്നറിയപ്പെടുന്ന കബീര്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News