25.6 C
Kottayam
Thursday, June 4, 2026

ആ കാര്യത്തിൽ ഇനി തർക്കം വേണ്ട, ‘ജയ് ഹോ’ ഒരുക്കിയത് എ ആർ റഹ്മാൻ തന്നെ; മറുപടി നൽകി സുഖ്‌വിന്ദർ സിങ്

Must read

മുംബൈ: ജയ് ഹോ’ ഗാനവുമായി ബന്ധപ്പെട്ട് രാം ഗോപാൽ വർമ്മയുടെ ആരോപണം നിഷേധിച്ച് ഗായകൻ സുഖ്‌വിന്ദർ സിങ്. ‘ജയ് ഹോ’ എ ആർ റഹ്മാനല്ല, മറിച്ച് ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് കംപോസ് ചെയ്തത് എന്നാണ് കഴിഞ്ഞ ദിവസം രാം ഗോപാൽ വർമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണ് എന്നും ആ ഗാനം എ ആർ ആറിന്റെ തന്നെയാണ് എന്നുമാണ് സുഖ്‌വിന്ദർ സിങ് പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ ആലാപനത്തിൽ പങ്കുചേരുക മാത്രമാണ് ചെയ്തത്. യുവരാജ് എന്ന ചിത്രത്തിന് വേണ്ടി ‘ജയ് ഹോ’ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാൻ തന്നെയായിരുന്നു. അത് പാടുക മാത്രമാണ് താൻ ചെയ്തത്. ഈണത്തിൽ പങ്കില്ല, രാം ഗോപാൽ വർമ്മയ്ക്ക് ആരോ തെറ്റായ വിവരം നൽകിയതാകാമെന്നും സുഖ്‌വിന്ദർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗുൽസാർ സാഹബ് ആണ് ജയ് ഹോ പാട്ടിന് വരികൾ കുറിച്ചത്. മുംബൈ ജുഹുവിലെ തന്റെ സ്റ്റുഡിയോയിൽ വച്ചാണ് അതിന്റെ കമ്പോസിങ് നടത്തിയത്. തുടർന്ന് അദ്ദേഹമത് സംവിധായകൻ സുഭാഷ് ഘായ്‌ക്കു കേൾപ്പിച്ചുകൊടുത്തു. അതിനു ശേഷമാണ് താൻ ആലപിച്ചത്. സുഭാഷ്ജിക്ക് പാട്ട് ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ യുവരാജ് എന്ന സിനിമയുടെ കഥയുമായി ബന്ധമില്ലാത്തതു കൊണ്ട് പാട്ട് ഓഴിവാക്കുകയായിരുന്നു. അങ്ങനെയാണ് സ്ലം ഡോഗ് മില്യണെയർ എന്ന സിനിമയ്ക്ക് വേണ്ടി ആ ഗാനം എടുക്കുന്നതെന്നും ഗായകൻ കൂട്ടിച്ചേർത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week