24.9 C
Kottayam
Saturday, June 6, 2026

അന്നും ഇന്നും ഏറ്റവും അടുപ്പമുള്ളത് ഉര്‍വ്വശിയോട്,തുറന്ന് പറഞ്ഞ് ജഗദീഷ്‌

Must read

കൊച്ചി:മലയാള സിനിമയില്‍ ഇന്നോളം പകരംവെയ്ക്കാന്‍ സാധിക്കാത്ത നടിയാണ് ഉര്‍വശി. സീരിയസ് കഥാപാത്രത്തേയും കോമഡി കഥാപാത്രത്തേയും നായികയായി തിളങ്ങി നിന്ന സമയത്ത് തന്നെ കൈകാര്യം ചെയ്യാന്‍ സാധിച്ച അപൂര്‍വ്വം ചില താരങ്ങളില്‍ ഒരാളായിരുന്നു അവര്‍. താരജാഢകളില്ലാതെ ഒരു തുടക്കക്കാരനായ തനിക്ക് കരിയറില്‍ വഴികാട്ടിയായ ഉര്‍വശിയെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. തനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നായികയായി ഉര്‍വശി മാറാനുണ്ടായ സാഹചര്യമാണ് താരം വ്യക്തമാക്കുന്നത്.

ഏറ്റവും അടുപ്പമുള്ള നായിക

സിനിമയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള നായിക ഉര്‍വ്വശി മാത്രമാണ്. ഞാന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ ഉര്‍വശി വളരെ സീനിയറായിട്ടുള്ള നായികയാണ്. ഒട്ടേറെ സിനിമകളിലൂടെ ഉര്‍വശി തന്റെ നായിക പദവി ഉറപ്പിച്ചു. അങ്ങനെയുള്ള ഉര്‍വശി എന്നെപ്പോലെ തുടക്കക്കാരനായ ഒരാളോട് ഇടപഴകുമ്പോള്‍ കാണിക്കുന്ന സ്‌നേഹം വളരെ വലുതാണ്. വളരെ നല്ലൊരു സൗഹൃദമാണ് ഞങ്ങള്‍ക്കിടയില്‍ പിന്നീട് രൂപപ്പെട്ടത്. എനിക്കൊപ്പം ആറേഴ് സിനിമകളില്‍ ഉര്‍വശി നായികയായെത്തി. എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രങ്ങളാമ് അവയില്‍ പലതും.

വലിയ പിന്തുണയാണ് എനിക്ക് നല്‍കിയത്

സിനിമയില്‍ എത്തി കൊമേഡിയനായി നിലനില്‍ക്കാന്‍ മാത്രം ആഗ്രഹിച്ച എന്നെ അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഉര്‍വശിയാണ്. അഭിനയത്തില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാന്‍. അങ്ങെയുള്ള എന്റെ പരിമിതികളെന്ന് തിരുത്തിത്തന്ന ഒരാളുകൂടിയാണ് ഉര്‍വശി. ഒരു കൊമേഡിയന്‍ ആണെന്ന എന്റെ ധാരണ തിരുത്തുകയും നിങ്ങള്‍ക്ക് ഒരു നല്ല നായകനാകാനും സാധിക്കും എന്ന് എനിക്ക് മനസ്സിലാക്കിത്തന്നതും അവരാണ്. രുപക്ഷേ ആ പിന്തുണ എനിക്ക് ലഭിച്ചില്ലായിരുന്നു എങ്കില്‍ ഞാനൊരുപക്ഷേ ഒരു ഹാസ്യനടന്‍ മാത്രമായി മലയാള സിനിമയില്‍ നിന്നേനെ.

ജഗദീഷിന്റെ നായികയാകുമ്പോള്‍

മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായാണ് അക്കാലത്ത് ഉര്‍വശി തിളങ്ങുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും ഒപ്പം നായികയായി അഭിനയിക്കുന്ന ഉര്‍വശി ജഗദീഷിന്റെ നായികയാകാന്‍ താരുമാനിച്ചത് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ഉര്‍വശി എന്റെ നായികയായി എത്തുമ്പോള്‍ അവര്‍ കരിയറില്‍ താഴേയ്ക്ക് പോകുന്നു എന്നാണ് പലരും പറഞ്ഞത്.

- Advertisement -

എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെ ഉര്‍വശി അന്ന് എന്റെ നായികയായി. തുടര്‍ന്നും ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ഒരുപാട് ആളുകള്‍ പരിഹസിച്ചിട്ടുണ്ട്. എനിയ്ക്ക് ഒരുപാട് കടപ്പാടുണ്ട് അവരോട്.

- Advertisement -
18 ദിവസംകൊണ്ട് തീരുന്ന ഷൂട്ട്

സാധാരണ ഒരു സിനിമ ചെയ്തു തീരുന്നതിനേക്കാള്‍ മുന്#പ് എന്റെ സിനിമകള്‍ പാക്കപ്പ് പറയുമായിരുന്നു. നാല്‍പ്പത് ദിവസം മിനിമം ഷൂട്ട് ചെയ്യേണ്ട ചിത്രങ്ങള്‍ വെറും 18 ദിവസം കൊണ്ട് തീര്‍ത്തിട്ടുണ്ട്. സിനിമയെ സംബന്ധിച്ചിടത്തോളം അത് വലിയ ലാഭമാണ്. അതുകൊണ്ടുതന്നെ വിജയിക്കാതെപോയ സിനിമകളും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നല്ല സിനിമകള്‍ ലഭിക്കുന്നത് പോലും വലിയ ഭാഗ്യമായാണ് കാണുന്നത്.

കാരണം അതെല്ലാം വളരെ അപ്രതീക്ഷിതമായി ലഭിച്ചവയാണ്. സ്ഥലത്തെ പ്രധാന പയ്യന്‍സ് പോലെയൊരു സിനിമ അക്കാലത്ത് എനിക്ക് ലഭിക്കുന്നത് ആ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് എന്നെപ്പോലെയുള്ള ഒരാളെ ആയതുകൊണ്ടാണ്. അന്നത്തെ സൂപ്പര്‍ സ്റ്റാര്‍സ് കുറേക്കൂടി ഭംഗിയുള്ളവരായിരുന്നു. അവരെ ആരെയും കണ്ടാല്‍ ചേരിയില്‍ നിന്നുവന്ന പയ്യനായിട്ട് പ്രേക്ഷകര്‍ ഉള്‍ക്കൊള്ളില്ല. അവിടെയാണ് എനിക്ക് ഒരു സാധ്യത ലഭിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week