FeaturedHome-bannerKeralaNews

ശോഭാ സുരേന്ദ്രനെ വെട്ടി, ആറ്റിങ്ങലില്‍ വി.മുരളീധരന്‍,കെ സുരേന്ദ്രനും കുമ്മനവും രാജീവ് ചന്ദ്രശേഖരനും സുരേഷ് ഗോപിയും മത്സരത്തിന്,ബി.ജെ.പി സാധ്യതാസ്ഥാനാര്‍ത്ഥികള്‍ ഇവരാണ്‌

തിരുവന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി കേന്ദ്രന്ത്രിമാർ സംസ്ഥാനത്ത് സ്ഥാനാർഥികളാകുമെന്ന് റിപ്പോർട്ട്. പ്രധാന നേതാക്കളെയെല്ലാം വിവിധ മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ജനവിധി തേടുമെന്നാണ് റിപ്പോർട്ട്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നതുപോലെ ആറ്റിങ്ങൽ മണ്ഡലത്തിൽ തന്നെയാകും വി മുരളീധരൻ മത്സരിക്കുക. ഇതിനോടകം തന്നെ ഇദ്ദേഹം ആറ്റിങ്ങളിലെ ജനസമ്പര്‍ക്ക പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. തലസ്ഥാനത്ത് ബിജെപി ശ്രദ്ധ കൊടുക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ.

കഴിഞ്ഞതവണ കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് 37.91 ശതമാനം വോട്ടുകൾ നേടി വിജയിച്ച മണ്ഡലത്തിൽ ബിജെപിയുടെ ശോഭ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു. 24.69 ശതമാനം വോട്ടുകൾ മാത്രമാണ് ശോഭയ്ക്ക് ഇവിടെ ലഭിച്ചത്. രണ്ടാമതെത്തിയ സിപിഎം നേതാവ് എ സമ്പത്തിന് 34.41 ശതമാനം വോട്ടുകളും ഉണ്ടായിരുന്നു.

വരുന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നൊരു സർപ്രൈസ് സ്ഥാനാർഥിയെ കൊണ്ടുവരാനുള്ള തയ്യാറെടപ്പിലായിരുന്നു ബിജെപിയെന്നാണ്വാര്‍ത്തകള്‍ പുറത്തുവന്നത്‌. നിലവിൽ എംപിയായ ഒരു കോൺഗ്രസ് നേതാവ് ബിജെപി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നെന്നും എന്നാൽ ഇദ്ദേഹത്തിന്‍റെ പാർട്ടിപ്രവേശനത്തെ കേന്ദ്രമന്ത്രിസഭയിലെ പ്രമുഖൻ എതിർക്കുകയുമായിരുന്നെന്നാണ് വാർത്ത പറയുന്നത്.

ഇതോടെ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പേരാണ് പ്രഥമ പരിഗണനയിലുള്ള കഴിഞ്ഞദിവസങ്ങളിൽ കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖർ സാമുദായിക, ആധ്യാത്മിക നേതാക്കളെ കണ്ടിരുന്നു. പാര്‍ട്ടി അവസരം നല്‍കിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ താൽപ്പര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടവർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നാമത്തേത് തിരുവനന്തപുരം തന്നെയാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാമതെത്തിയ മണ്ഡലം കൂടിയാണ് ഇത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് തുടങ്ങിയവരെല്ലാം മത്സരരംഗത്ത് ഉണ്ടായേക്കും. സുരേഷ് ഗോപി തൃശൂരിൽ തന്നെയാകും മത്സരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker