24 C
Kottayam
Sunday, June 7, 2026

ഇന്ത്യയുടേത് സമാനതകളില്ലാത്ത ജനാധിപത്യമെന്ന് ഉപരാഷ്ട്രപതി; കെജ്രിവാളിന്റെ അറസ്റ്റില്‍ യു.എന്നിനും വിദേശരാജ്യങ്ങള്‍ക്കും മറുപടി

Must read

ന്യൂഡല്‍ഹി: അര്‍വിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണം നടത്തിയ അമേരിക്കയ്ക്കും ഐക്യരാഷ്ട്രസഭയ്ക്കും ജര്‍മനിക്കും മറുപടി നൽകി ഉപരാഷ്ട്രപതി ജഗ്ദീപ് ധർകർ. ഇന്ത്യയുടേത് സമ്പന്നവും സമാനതകളില്ലാത്തതുമായ ജനാധിപത്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമനിർവ്വഹണത്തിന്റെ കാര്യത്തിൽ ആരിൽ നിന്നും പാഠങ്ങളാവശ്യമില്ല.

രാജ്യത്തിന് മികച്ച ജുഡീഷ്യറിയുണ്ട്. ഈ നീതിന്യയ വ്യവസ്ഥയെ ആര്‍ക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഇന്ത്യയിൽ പുതിയ ചട്ടമാണെന്നും, എല്ലാ നിയമത്തിനും അതീതരാണെന്ന് കരുതുന്നവർ ചോദ്യങ്ങളെ നേരിടേണ്ടി വരികയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണി നേതാക്കൾ രംഗത്തിറങ്ങിയതിനെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചു. നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ അതിനെതിരെ തെരുവിലിറങ്ങുകയാണ് ആളുകളെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യത്ത് ആദ്യമായി ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ആദ്യമായി പ്രതികരിച്ചത് ജർമനിയായിരുന്നു. പിന്നാലെ യുഎസ്സിന്റെയും ഐക്യരാഷ്ട്ര സഭയുടെയും പ്രതികരണം എത്തി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ശരിയായി നടക്കുന്നുവെന്നും, രാഷ്ട്രീയമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു യുഎന്നിന്രെ പ്രതികരണം.

- Advertisement -

കെജ്രിവാളിന്റെ അറസ്റ്റ്, കോൺഗ്രസ്സിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ എന്നീ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സിന്റെ വക്താവ്.

- Advertisement -

സമാനമായ ചോദ്യത്തോട് യുഎസ്സിന്റെ പ്രതികരണവും ഇന്ത്യൻ സർക്കാരിന്റെ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. സത്യസന്ധവും സുതാര്യവും സമയബന്ധിതവുമായ നിയമപ്രക്രിയ നടക്കണമെന്നായിരുന്നു യുഎസ്സിന്റെ പ്രതികരണം. യുഎസ്സിന്റെ പ്രതികരണത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധിച്ചത് യുഎസ് ആക്ടിങ് ചീഫ് ഓഫ് മിഷനെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ്. എന്നാൽ ഇതിനു ശേഷനും നിലപാടിൽ നിന്ന് പിന്നാക്കം പോകാൻ യുഎസ് തയ്യാറായില്ല.

അർവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ തങ്ങൾ തുടർന്നും നിരീക്ഷിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ വക്താവ് മാത്യൂ മില്ലർ പ്രസ്താവിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week