നടന് ജഗതി ശ്രീകുമാറിന്റെ 39ാം വിവാഹവാര്ഷികമായിരിന്നു ഇന്നലെ. വാര്‍ഷിക നാളില്‍ താരത്തിന് സ്നേഹചുംബനം നല്കുന്ന ഭാര്യ ശോഭയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരുമറിയാതെ മകള്‍ പാര്‍വതി ഷോണ്‍ ആണ് ഈ മനോഹരദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘വിവാഹവാര്‍ഷികാശംസകള്‍.. അമ്മയ്ക്കും അപ്പയ്ക്കും.. ഈശ്വരന് നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇവരുടെ മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികമായിരുന്നു. ചിത്രം പകര്‍ത്തിയത് ഞാന്‍ തന്നെ. അമ്മ അറിഞ്ഞില്ല.’ ചിത്രത്തിനൊപ്പം പാര്‍വതി കുറിച്ചത് ഇപ്രകാരമായിരുന്നു. നിമിഷങ്ങള്‍ക്കകം ജഗതിയുടെയും ഭാര്യ ശോഭയുടെയും ചിത്രം വൈറലായി. താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി പേര് രംഗത്തെത്തി.
Happy wedding anvsry ?Amma &Appa god bless u .its 39th wedding Anvsry???????it was my candid click??? അമ്മ അറിഞ്ഞില്ല??
Posted by Parvathy Shone on Thursday, September 12, 2019