തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത വീണ്ടും അറിയിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ബിജെപിയുടെ ചിഹ്നത്തില്‍ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്ന് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജേക്കബ് തോമസ് പറഞ്ഞു. അംഗത്വം നല്‍കണമോ എന്നത് ബിജെപിയാണ് തീരുമാനിക്കേണ്ടത്.
ചിഹ്നം ഏതാണ്, എങ്ങനെ മത്സരിക്കണം എന്നതൊക്കെ എന്‍ഡിഎ തീരുമാനിക്കണം. ഇരിങ്ങാലക്കുട, ചാലക്കുടി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട്. ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമെങ്കില്‍ നിയമം കൊണ്ടുവരണം. ആചാര സംരക്ഷണമെന്നത് ന്യായമായ ആവശ്യമാണ്.
മുസ്ലീംലീഗിനെ പാര്‍ട്ടിയുടെ പേര് ഉപയോഗിച്ച് വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കാനാകില്ല. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത ഒരു വിഷയമല്ല. ഒരു പാര്‍ട്ടിയുടെ പേര് മുസ്ലീംലീഗ് എന്നാണെന്ന് കരുതി അത് വര്‍ഗീയ പാര്‍ട്ടിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.