കൂത്താട്ടുകുളം :നെടുമ്പാശ്ശേരിയിൽ നിന്നും രാമപുരത്തേക്ക് പോവുകയായിരുന്ന കാർ കൂത്താട്ടുകുളം – രാമപുരം റൂട്ടിൽ പെരുംകുറ്റിയിൽ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറി 10 അടി താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. ചായക്കടയോട് ചേർന്ന് റോഡിൽ ചായ കുടിച്ചു കൊണ്ടിരുന്ന തേക്കുംകാട്ടിൽ പൈലി, കുഴിപ്പിൽ മോഹനൻ എന്നിവരെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
രാവിലെ 7.15 ഓടു കൂടിയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും കുഴിപ്പിൽ മോഹനൻ്റെ ജീവൻ രക്ഷിക്കാനായില്ല. കാർ യാത്രികയായ സ്ത്രീക്ക് കാലിന് പൊട്ടൽ ഏറ്റു. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ ദേവമാതാ ഹോസ്പിറ്റലിൽ. പൈലി തേക്കുംകാട്ടിലിനെ വിദഗ്ദ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News