സ്പെക്ട്രം 2020 എന്ന് നാമകരണം ചെയ്ത ജോബ്‌ഫെയർ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള നോഡൽ ഐ.ടി.ഐ കളിൽ വെച്ച് 2020 ജനുവരി 6 മുതൽ 11 വരെ നടക്കും. കഴിഞ്ഞ രണ്ട് വർഷത്തെ ജോബ് ഫെയറിലൂടെ ഇതിനോടകം ഏഴായിരത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്.
സർക്കാർ/സ്വകാര്യ ഐ.ടികളിൽ നിന്നും പഠനം പൂർത്തിയാക്കി എൻ.ടി.സി/എസ്.സി.വി.ടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർക്ക് മേളയിൽ പങ്കെടുക്കാം. രെജിസ്ട്രേഷൻ തികച്ചും സൗജ്യന്യമാണ്. ഓരോ ജില്ലകളിലും നിരവധി സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങൾ ജോബ്‌ഫെയറിൽ പങ്കാളികളാകും. പങ്കെടുക്കാൻ താല്പര്യമുള്ളവരും, തൊഴിൽദാതാക്കളും www.spectrumjobs.org എന്ന വിലാസത്തിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ജോബ്‌ഫെയർ നടക്കുന്ന ദിവസങ്ങളിൽ അതാത് ഐ.ടി.ഐ കളിൽ നേരിട്ട് എത്തുന്നവർക്കും മേളയിൽ പങ്കെടുക്കാം
ഓരോ ജില്ലയിലും തൊഴിൽ മേള നടക്കുന്ന തീയതി ചുവടെ ചേർക്കുന്നു.
2020 ജനുവരി 6,7
എറണാംകുളം ( കളമശ്ശേരിഐ.ടി.ഐ ), കോഴിക്കോട് ( മാളിക്കടവ് ഐ.ടി.ഐ ), ഇടുക്കി( കട്ടപ്പന ഐ.ടി.ഐ )
2020 ജനുവരി7,9
തൃശൂർ ( ചാലക്കുടി ഐ.ടി.ഐ ), പത്തനംതിട്ട ( ചെന്നീർക്കര ഐ.ടി.ഐ ), കാസർഗോഡ് ( കാസർഗോഡ് ഐ.ടി.ഐ ), ആലപ്പുഴ ( ചെങ്ങന്നൂർ ഐ.ടി.ഐ ), വയനാട് ( കൽപ്പറ്റഐ.ടി.ഐ )
2020 ജനുവരി 10,11
തിരുവനന്തപുരം ( ചാക്ക ഐ.ടി.ഐ), കൊല്ലം ( ചന്ദനത്തോപ്പ് ഐ.ടി.ഐ ), കോട്ടയം ( ഏറ്റുമാനൂർ ഐ.ടി.ഐ ), മലപ്പുറം
(അരീക്കോട് ഐ.ടി.ഐ), പാലക്കാട് ( മലമ്പുഴ ഐ.ടി.ഐ ), കണ്ണൂർ ( കണ്ണൂർ ഐ.ടി.ഐ )