25.4 C
Kottayam
Friday, May 17, 2024

കൊച്ചിയിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിയെന്ന് സംശയം; സ്ഥിരമായ മേൽവിലാസമില്ല

Must read

കൊച്ചി: ഗിരിനഗറിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിയെന്ന് സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. കൊലപാതകം നടത്തിയത് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് തന്നെയാണെന്ന് കരുതുന്നുവെന്നും ഇയാളെ കണ്ടെത്താൻ പരിശോധന നടക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു. കൊച്ചിയിലെ ജോലി സ്ഥലത്ത് ഇവർ നൽകിയത് താത്കാലിക മേൽവിലാസമാണ്. ഒന്നര വർഷമായി ഇരുവരും കൊച്ചിയിൽ താമസിക്കുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയാണെന്നായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാൽ ഇവർ വീട്ടുടമയ്ക്ക് നൽകിയ തിരിച്ചറിയൽ രേഖകളടക്കം വ്യാജമാണെന്ന് കണ്ടെത്തി. ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറാണെന്നാണ് ലഭ്യമായ വിവരം. ഇയാളുടെ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്നാണ് കണ്ടെത്തൽ. അതിനാൽ പ്രതിയുടെ പേരടക്കമുള്ളവ യഥാർത്ഥമാണോയെന്ന് കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണ്.

ചെലവന്നൂരിലെ വാടകവീട്ടിലാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതാണ് മൃതദേഹം. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലാണ് ഇത് കണ്ടെത്തിയത്. 

നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിലായിരുന്നു ലക്ഷ്മിയെന്ന പേരിൽ അറിയപ്പെടുന്ന കൊല്ലപ്പെട്ട സ്ത്രീക്ക് ജോലി. ഇവരുടെ ഭർത്താവ് കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞു. കുറച്ച് ദിവസമായി വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ദുർഗന്ധം വമിച്ചതോടെ വീട്ടുടമ അയൽക്കാരെയും തുടർന്ന് പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week