കയ്യില്‍ കാശില്ലാതെ ട്രെയിന്‍ ടിക്കറ്റ് ബുക്ക ചെയ്യാം, റെയില്‍വേയാത്രക്കാര്‍ക്ക് സമ്മാനവുമായി ഐ.ആര്‍.സി.ടി.സി

കൊച്ചി: പുതുവര്‍ഷത്തില്‍ റെയില്‍വേയാത്രക്കാര്‍ക്ക് സമ്മാനവുമായി ഐ.ആര്‍.സി.ടി.സി ചെയ്യാനൊരുങ്ങുന്ന യാത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വെ.ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സൗകര്യമൊരുക്കി ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍). പണം നല്‍കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ‘ബുക്ക് നൗ, പേ ലേറ്റര്‍ സേവനമാണ് അവതരിപ്പിച്ചത്.

അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ബുക്ക് നൗ, പേ ലേറ്ററിലൂടെ ഐആര്‍സിടിസി വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും പിന്നീട് പണമടയ്ക്കാനും സാധിക്കും. റിസര്‍വ്ഡും, അല്ലാത്തതുമായ ടിക്കറ്റുകളില്‍ ഇത് ബാധകമാണെന്ന് ഐആര്‍സിടിസി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ടിക്കറ്റിന് ആവശ്യമായ പണമില്ലാത്തവരെ സഹായിക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുനത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News