NationalNews

ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് വിക്ഷേപണത്തിന്‌ സജ്ജം; എൽവിഎം 3 വൺ വെബ്ബ് ദൗത്യം ഇന്ന്

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം ഇന്ന്. രാവിലെ 9.00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഉപഗ്രഹ ഇന്‍റർനെറ്റ് സർവ്വീസ് ദാതാവായ വൺവെബ്ബുമായി ഇസ്രൊ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്.

ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് ആറാം ദൗത്യത്തിന് സജ്ജം. പരാജയമറിയാത്ത എൽവിഎം 3 ഇത്തവണ വിക്ഷേപിക്കുന്നത് വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ. ആകെ ഭാരം 5805 കിലോഗ്രാം. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യം.

വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനുട്ടിൽ ആദ്യ ഉപഗ്രഹം വേർപ്പെടും. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്ത് എത്തിക്കുക.

ഈ സാങ്കേതിക വിദ്യയുടെയും രണ്ടാം പരീക്ഷണമാണിത്. കഴിഞ്ഞ ഒക്ടോബറിൽ എൽവിഎം3 ഉപയോഗിച്ചുള്ള ആദ്യ വൺ വെബ്ബ് ദൗത്യത്തിലാണ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. രണ്ട് വിക്ഷേപണങ്ങൾക്കുമായി ആയിരം കോടിക്കടുത്ത് രൂപയുടെ കരാറാണ് ന്യൂ സപേസ് ഇന്ത്യ വഴി വൺവെബ്ബ് ഇസ്രൊയ്ക്ക് നൽകുന്നതെന്നാണ് വിവരം.യഥാർത്ഥ തുക ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയിൽ ഐഎസ്ആ‌ർഒയുടെയും എൽവിഎം 3യുടെയും മൂല്യമുയരും.വൺവെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്. ലോകവ്യാപക ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വൺവെബ്ബിന് ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂർത്തിയാക്കാനാകും. ഈ വർഷം തന്നെ ആഗോള സേവനങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാരതി എയർടെല്ലാണ് കമ്പനിയിലെ പ്രധാന നിക്ഷേപകരിലൊന്ന്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker