24.9 C
Kottayam
Friday, June 5, 2026

ഐഎസ്ആര്‍ഒയുടെ 101-ാം വിക്ഷേപണത്തില്‍ അത്യപൂര്‍വ്വ പരാജയം; വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഇസ്രോ ചെയര്‍മാന്‍; വില്ലനായത് സാങ്കേതിക പ്രതിസന്ധി; റോക്കറ്റും ഉപഗ്രഹവും നഷ്ടം

Must read

ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എല്‍വി സി-61 വിക്ഷേപണം പരാജയപ്പെടുമ്പോള്‍ ഐഎസ് ആര്‍ഒ പൂര്‍ണ്ണ നിരാശയില്‍. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപണം നടന്നെങ്കിലും ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ അറിയിച്ചു.

ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിലാണ് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതില്‍ ഐഎസ് ആര്‍ഒ പഠനം നടത്തും. അതിന് ശേഷം വീണ്ടും വിക്ഷേപിക്കും. പി എസ് എല്‍ വിയെ ഐഎസ്ആര്‍ഒയുടെ വിശ്വസ്ത പടക്കുതിര എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് പി എസ് എല്‍ വി വിക്ഷേപണ പരാജയം വലിയ നിരാശയാണ് രാജ്യത്തിന് നല്‍കുന്നത്. അത്യപൂര്‍വ്വമായി മാത്രമേ പി എസ് എല്‍ വി രാജ്യത്തിന് നിരാശ നല്‍കാറുള്ളൂ. ഉപഗ്രഹവും റോക്കറ്റും ഇന്ത്യയ്ക്ക് പൂര്‍ണ്ണമായും നഷ്ടമാകുന്ന തരത്തിലാണ് മിഷന്‍ പരാജയപ്പെട്ടത്.

- Advertisement -

- Advertisement -

ഐഎസ്ആര്‍ഒയുടെ അതിവിശ്വസ്ത വിക്ഷേപണ വാഹനമാണ് പി എസ് എല്‍ വി. ഏറ്റെടുക്കുന്ന ദൗത്യമെല്ലാം പൂര്‍ണ്ണ വിജയത്തിലെത്തിക്കാറുള്ള വിക്ഷേപന വാഹനം. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു.

- Advertisement -

ഭൌമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. അഞ്ച് നൂതന ഇമേജിംഗ് സംവിധാനങ്ങളാണ് ഉപഗ്രഹത്തിലുണ്ടായിരുന്നത്.

അതിര്‍ത്തികളില്‍ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈര്‍പ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101ാം വിക്ഷേപണം കൂടിയായിരുന്നു.

ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 താമസിയാതെ തന്നെ വീണ്ടും വിക്ഷേപിക്കും. വിക്ഷേപിച്ച് 18 മിനിറ്റിനുള്ളില്‍ പിഎസ്എല്‍വി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു കണക്കുക്കൂട്ടല്‍.

1,710 കിലോഗ്രാം ഭാരമുള്ളതാണ് ഇഒഎസ്-09. ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാവും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശക്തമായ ഉപഗ്രഹമായി മാറും ഇഒഎസ്- 09 എന്നായിരുന്നു വിലയിരുത്തല്‍.

റഡാര്‍ ഉപയോഗിച്ച് ഭൗമനിരീക്ഷണം നടത്തുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്)ശ്രേണിയില്‍പ്പെട്ട ഇഒഎസ്-09-ന് അഞ്ചു വര്‍ഷമാണ് ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. നേരത്തെ റിസാറ്റ് 1ബി എന്നായിരുന്നു ഇതിനു പേരിട്ടിരുന്നത്. പിഎസ്എല്‍വിയുടെ 63-ാമത്തെ വിക്ഷേപണദൗത്യമായിരുന്നു ഇത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) 63-ാമത്തെ വിക്ഷേപണം കൂടിയായിരുന്നു ഇത്. ഇവിടെയാണ് പ്രതിസന്ധിയുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week