24 C
Kottayam
Sunday, June 7, 2026

അമേരിക്കന്‍ പിന്തുണയോടെ ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, 1948 ലെ കരാർ ലംഘിച്ചു; യുഎൻ ഇടപെടണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍

Must read

ന്യൂയോർക്ക്: ഗാസയിൽ ഹമാസിനെതിരായ ഇസ്രയേലിന്‍റെ യുദ്ധം തുടങ്ങി ഒരു വർഷവും 2 മാസവും പിന്നിടുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. ഇതിന് പിന്നാലെ തുടങ്ങിയ തിരിച്ചടി ഇസ്രയേൽ ഇനിയും അവസാനിപ്പിച്ചിട്ടില്ല. ഓരോ ദിവസും ഗാസയിൽ നിന്ന് പുറത്തുവരുന്ന ചോരക്കറയുടെ വാർത്ത ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഏകദേശം 45000 ത്തോളം മനുഷ്യ ജീവൻ കവർന്നെടുത്ത യുദ്ധം എന്ന് അവസാനിപ്പിക്കുമെന്ന കാര്യത്തിൽ ലോകം ഉത്തരമില്ലാതെ നിൽക്കുകയാണ്.

അതിനിടെ ഗാസ യുദ്ധത്തിൽ ഇസ്രയേലിനും അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് കുറ്റപ്പെടുത്തിയ ആംനസ്റ്റി, അമേരിക്കക്കും സഖ്യ കക്ഷികൾക്കും ഈ രക്തത്തിൽ പങ്കുണ്ടെന്നും വിമർശിച്ചു. ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഗാസയിൽ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ആംനസ്റ്റി വിമർശിച്ചത്.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം വംശഹത്യയാണെന്ന് പറയാനുള്ള കാരണങ്ങളും ലോക പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ വിവരിച്ചിട്ടുണ്ട്. ഗാസയിലെ സിവിലിയൻ ജനസംഖ്യയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ആകമണങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്നാണ് ആംനെസ്റ്റിയുടെ കുറ്റപ്പെടുത്തൽ. സാധാരണ ജനങ്ങളെയടക്കം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്നും ആംനെസ്റ്റി വിവരിക്കുന്നുണ്ട്.

ജനസാന്ദ്രതയുള്ള മേഖലകളിൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ആംനെസ്റ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഐക്യരാഷ്ട്ര സഭയുൾപ്പെടെയുള്ള സംഘടനകൾ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

- Advertisement -

1948 ലെ വംശഹത്യക്കെതിരായ ലോക കണ്‍വെന്‍ഷനിലെ കരാറുകൾ ചൂണ്ടികാട്ടിയും ആംനെസ്റ്റി വിമർശനം ഉന്നയിക്കുന്നുണ്ട്. 1948 ലെ ‘ജെനോസൈഡ് കൺവെൻഷൻ’ നിരോധിച്ച അഞ്ച് കാര്യങ്ങളിൽ മൂന്നെണ്ണമെങ്കിലും ഇസ്രയേല്‍ സൈന്യം ചെയ്തിട്ടുണ്ടെന്നാണ് ആംനസ്റ്റി വിവരിക്കുന്നത്. ഏതെങ്കിലും ദേശീയ, വംശീയ, വർഗീയ അല്ലെങ്കിൽ മത ഗ്രൂപ്പിനെ മുഴുവനായോ ഭാഗികമായോ നശിപ്പിക്കുന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ പാടില്ലെന്ന കൺവെൻഷൻ തീരുമാനം ഇസ്രയേൽ പാലിച്ചിട്ടില്ല.

- Advertisement -

ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്.  ദൃക്‌സാക്ഷികളുമായുള്ള അഭിമുഖങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍, ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്. ഇതിനൊപ്പം തന്നെ ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതിനിധികളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും പരാമർശനങ്ങളും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്.

അതേസമയം ആനംസ്റ്റിയുടെ കണ്ടെത്തല്‍ ഇസ്രയേല്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. ഗാസയിലെ സാധാരണ ജനങ്ങൾക്ക് നേരെയല്ല ആക്രമണമെന്നും ഹമാസ് തീവ്രവാദികൾക്കെതിരെയാണ് യുദ്ധമെന്നും ഇസ്രയേൽ വിവരിച്ചു. നിന്ദ്യവും മതഭ്രാന്തുമുള്ള സംഘടനയായ ആംനസ്റ്റിയുയെ റിപ്പോർട്ട് പൂര്‍ണമായും തെറ്റാണെന്നും വ്യജ വിവരങ്ങളാണ് നിറയെ ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്നുമാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week