24.9 C
Kottayam
Saturday, June 6, 2026

യുദ്ധം കഴിഞ്ഞാൽ ഗാസയിലെ ജനങ്ങളെ ഇസ്രായേല്‍ സംരക്ഷിയ്ക്കും: ബെഞ്ചമിൻ നെതന്യാഹു

Must read

ടെല്‍ അവീവ്: ഇപ്പോള്‍ നടക്കുന്ന യുദ്ധം കഴിഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സംരക്ഷണം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു.എസ്. ചാനലായ എ.ബി.സി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘യുദ്ധം കഴിഞ്ഞാല്‍ ഗാസ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇസ്രയേലിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹമാസിന്റെ മാര്‍ഗമാകില്ല ഇസ്രയേല്‍ ഗാസയില്‍ അവലംബിക്കുക. ഹമാസിനെ താല്‍പ്പര്യമില്ലാത്ത ഗാസയിലെ ജനങ്ങളുടെ സുരക്ഷാചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേല്‍ ഏറ്റെടുക്കും. കാരണം, അത് ഞങ്ങള്‍ ചെയ്യാതിരുന്ന കാലത്ത് എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. ഗാസയുടെ സുരക്ഷാചുമതല ഞങ്ങള്‍ക്ക് ഇല്ലെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തല പൊക്കുക’, നെതന്യാഹു പറഞ്ഞു.

ഹമാസ് തടവിലാക്കിയ മുഴുവന്‍ ബന്ദികളെയും വിട്ടുതരാതെ ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ ഉണ്ടാകുമെന്നും ഇത് തങ്ങള്‍ നേരത്തേയും ചെയ്തിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

‘ബന്ദിയാക്കപ്പെട്ട ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാതെ ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകില്ല. എന്നാല്‍, അവിടവിടെയായി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ ഉണ്ടാകും. ഞങ്ങള്‍ മുമ്പും അത് ചെയ്തിട്ടുണ്ട്. ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനും ബന്ദികളെ ഒറ്റയ്ക്കോ കൂട്ടമായോ മോചിപ്പിക്കാനുമായി സാഹചര്യം പരിശോധിച്ച് ഞങ്ങള്‍ അത് ചെയ്യും. പക്ഷേ പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല’, മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ വേണമെന്ന് യു.എസ്. നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി നെതന്യാഹു പറഞ്ഞു.

- Advertisement -

‘പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ബന്ദികളാക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനുള്ള ഞങ്ങളുടെ പോരാട്ടവീര്യത്തെ ബാധിക്കും. കാരണം, ഹമാസിന്റെ കുറ്റവാളികളെ നേരിടാനുള്ള ഏകമാര്‍ഗം സൈനികനടപടിയാണ്. അതാണ് ഞങ്ങളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്’, നെതന്യാഹു തുടര്‍ന്നു.

- Advertisement -

ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചാല്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘ആ ആവശ്യത്തിനായി വെടിനിര്‍ത്തല്‍ ഉണ്ടാകും’ എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week