29.7 C
Kottayam
Thursday, October 3, 2024

സിറിയയിലെ പാർപ്പിട സമുച്ചയത്തിൽ ഇസ്രയേല്‍ ആക്രമണം; നസ്രള്ളയുടെ മരുമകനെയും കൊന്നു

Must read

ദമാസ്‌കസ്: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ദമാസ്‌കസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ദമാസ്‌കസിലെ മാസെ ജില്ലയിലെ പാര്‍പ്പിട സമുച്ചയം കേന്ദ്രീകരിച്ചു നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ഖാസിര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ബയ്‌റൂത്തിലെ ആസ്ഥാനത്തിനുനേരെ സെപ്റ്റംബര്‍ 27-ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടത്.

അതിനിടെ, ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാന്‍ നേരിട്ടാക്രമണം നടത്തിയതോടെ ഉടലെടുത്ത യുദ്ധഭീതി പശ്ചിമേഷ്യയെ വേട്ടയാടുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് തലസ്ഥാനമായ ടെല്‍ അവീവിലേക്കും ജറുസലേമിലേക്കും ഇറാന്‍ 200-ലേറെ റോക്കറ്റുകളയച്ചത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പിന്നാലെ ലെബനനിലെ ബയ്‌റൂത്തില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി.

ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള, ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ, ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോര്‍ഷന്‍ എന്നിവരെ വധിച്ചതിനുള്ള കണക്കുചോദിക്കലാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഇറാന്‍ ആക്രമണത്തിന് തുനിയുന്നുണ്ടെന്ന് ചൊവ്വാഴ്ച യു.എസ്. ഇസ്രയേലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. അതേത്തുടര്‍ന്ന് ഒരുകോടിയോളം പേര്‍ ബങ്കറുകളില്‍ അഭയം തേടിയെന്നാണ് കണക്ക്. ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടാന്‍ പശ്ചിമേഷ്യയില്‍ നിലകൊള്ളുന്ന സെന്‍ട്രല്‍ കമാന്‍ഡിന് (സെന്റ്കോം) യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.

ആക്രമണത്തെ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ അപലപിച്ചു. തങ്ങളുടെ ധീരരക്തസാക്ഷികളുടെ ചോരയ്ക്ക് ഇറാന്‍ കണക്കുചോദിച്ചെന്ന് ഹമാസ് പ്രതികരിച്ചു. അതിനിടെ, സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതില്‍ യു.എന്‍. ആശങ്കയറിയിച്ചു. ആക്രമണം അംഗീകരിക്കാനാകാത്തതാണെന്നും അന്താരാഷ്ട്രസമൂഹം ഇറാനുനേരേ രംഗത്തുവരണമെന്നും യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദി ഹിന്ദു വിശദീകരണം തള്ളി മുഖ്യമന്ത്രി;’പിആർ ഏജൻസിയെ ഞാനോ സർക്കാരോ ചുമതലപ്പെടുത്തിയിട്ടില്ല’

തിരുവനന്തപുരം: 'ദി ഹിന്ദു' ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും...

എം.എൽ.എസ്. സപ്പോർട്ടേഴ്സ് ഷീൽഡ്: ചരിത്രത്തിലെ 46-ാം കിരീടനേട്ടത്തിൽ മെസ്സി

ന്യൂയോർക്ക്: കരിയറിലെ 46-ാം കിരീടത്തിൽ മുത്തമിട്ട് ലയണൽ മെസ്സി. എം.എൽ.എസ്. സപ്പോട്ടേഴ്സ് ഷീൽഡ് ചാമ്പ്യൻഷിപ്പിലൂടെ ഇന്റർ മയാമിയിലാണ് മെസ്സിയുടെ നേട്ടം. കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് തകർത്തത്. മൂന്നിൽ രണ്ടു...

തൃശൂര്‍ പൂരം ‘കലക്കിയത്’ തന്നെ; തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് അട്ടിമറി ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയതാണെന്ന ആരോപണങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപി എം.ആര്‍.അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച്...

തൃശൂർ പൂരം കലക്കൽ:എഡിജിപിക്കെതിരെ അന്വേഷണം, മന്ത്രിസഭായോഗത്തിൽ മൂന്ന് തീരുമാനങ്ങളെടുത്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അലങ്കോലമാക്കാൻ ശ്രമങ്ങളുണ്ടായി. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നു നടന്നത്. വിഷയത്തിൽ കുറ്റമറ്റരീതിയിൽ...

‘കെ ടി ജലീലിന് സ്വയം നിൽക്കാനുള്ള ശേഷിയില്ല, മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ’; പി വി അൻവർ

മലപ്പുറം: കെ ടി ജലീൽ എംഎൽഎ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് പി വി അൻവർ എംഎൽഎ. സ്വയം നിൽക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീൽ നേരത്തെ പറഞ്ഞതിൽ നിന്ന് പിൻമാറിയതെന്ന് അൻവർ...

Popular this week