ഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ് ചികിത്സയ്ക്ക് എന്നുപറഞ്ഞെത്തിയവരാണ് ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നത്. ഡല്‍ഹിയിലെ ജയട്പുരില്‍ സ്ഥിതി ചെയ്യുന്ന നീമ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ജാവേദ് എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
അധികം പ്രായം തോന്നിക്കാത്ത രണ്ട് ആണ്‍കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാഥമിക ചികിത്സയ്ക്ക് എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയ ഇവര്‍ ഡോക്ടര്‍ ജാവേദിനെ കാണണം എന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ ക്യാബിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്തത്.
ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങള്‍ വെച്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ഡല്‍ഹി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News