28.2 C
Kottayam
Friday, June 5, 2026

ഇസ്രായേൽ മലയാളി കൂട്ടായ്മയുടെ ‘ലൂമിനാരി’ ലോഗോ പ്രകാശനം

Must read

ജറുശലേം: പ്രവാസജീവിതം മലയാളസാഹിത്യത്തിന് ഒരുപാട് സംഭാവന നൽകിയിട്ടുണ്ട് എന്ന് കേരളാ സഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ. ഇസ്രായേൽ മലയാളി കൂട്ടായ്മയായ ഇമൽസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലുമിനാരി മാഗസിൻ്റെ ലോഗോ പ്രകാശനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിനും നാടിനുമായി തന്റെ യൗവനം മാറ്റിവെച്ച് പ്രവാസിയായി മാറുന്ന മനുഷ്യർ നേരിടിയുന്ന മാനസിക വെല്ലുവിളികൾ ചെറുതല്ല …. ഋതുകൾ മാറി മാറി വരുമ്പോഴും രാവെന്നൊ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് അവരുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള വേദി ഒരുക്കിയിരിക്കുകയാണ് ഇമൽസ് ഫോറം എന്ന് ചുരുക്കി വിളിക്കുന്ന ഇസ്രായേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോം.

- Advertisement -

മാനസികോല്ലാസത്തിനും, അവരുടെ സർഗ്ഗാത്മക കഴിവികൾ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുമായി Israel Malayalee Art, Literature and Social Forum. (IMALS FORUMS) കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ മാഗസിൻ ആണ് “ലുമിനാരി ” . ലൂമിനാരിയുടെ ലോഗോ പ്രകാശനം ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ നടന്നു. കേരളാ സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മോബിൻ മോഹൻ ലോഗാ പ്രകാശനം ചെയ്യ്തു.പ്രവാസജീവിതം മലയാളസാഹിത്യത്തിന് ഒരുപാട് സംഭാവന നൽകിയിട്ടുണ്ട് എന്ന് മോബിൻ മോഹൻ പറഞ്ഞു.

- Advertisement -

പ്രവാസ ജീവിതത്തിൻറെ അനുഭവങ്ങൾ കഥകളായും കവിതകളായും ലേഖനങ്ങളായും ഒക്കെ മലയാളത്തിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്.
‘ലുമിനാരി’ തീർച്ചയായും ഒരു ചരിത്ര ഭൂമിക എന്നനിലയിൽ ഇസ്രയേലിലെ പ്രവാസികളുടെ കഥയും കവിതകളും ലേഖനങ്ങളും സാഹിത്യ സൃഷ്ടികളുമെല്ലാം ഇലുമിനാരിയെ സമ്പന്നമാക്കുമെന്ന കാര്യത്തിൽ സംശയമില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോറം ജനറൽ കോ- ഓർഡിനേറ്റർ റെജി സി.ജെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ വിജിൽ ടോമി മുഖ്യ പ്രഭാഷണം നടത്തി. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ സൽജി ഈട്ടിത്തോപ്പ്, മിനി പുളിക്കൽ , ഷിബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ ആദ്യവാരത്തിൽ തന്നെ മാഗസിൻ പുറത്തിറക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

- Advertisement -

Contacts: +972569887256
[email protected]

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week