28.2 C
Kottayam
Friday, June 5, 2026

മെലിഞ്ഞവരെ തിരഞ്ഞെടുക്കാന്‍ സൗന്ദര്യ മത്സരമല്ല; എത്രത്തോളം മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്; ഷമയ്ക്ക് മറുപടിയുമായി ഗവാസ്‌കര്‍

Must read

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഞാന്‍ മുമ്പെ പറഞ്ഞിട്ടുണ്ട്, മെലിഞ്ഞവരെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. എത്രത്തോളം മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്.

സര്‍ഫറാസ് ഖാന്റെ കാര്യത്തില്‍ ഇക്കാര്യം മുമ്പ് ചര്‍ച്ച ചെയ്തതാണ്. അമിതഭാരമെന്ന് പറഞ്ഞ് സര്‍ഫറാസ് ഒരുപാട് കാലം ഇന്ത്യന്‍ ക്രിക്കറ്റിന് പുറത്തായിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ 150ലധികം റണ്‍സ് നേടിയപ്പോഴും പിന്നീട് അര്‍ധ സെഞ്ചുറികള്‍ അടിച്ചപ്പോഴും സര്‍ഫറാസിനെ ആരും വിമര്‍ശിച്ചില്ല. ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തുകയാണ് ക്രിക്കറ്റില്‍ പ്രധാനകാര്യം. ഗവാസ്‌കര്‍ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.

- Advertisement -

രോഹിത് കായിക താരത്തിന് ചേരാത്ത വിധത്തില്‍ അമിത ഭാരമുള്ളവനാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ വിമര്‍ശനം. രോഹിത് ശര്‍മ ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു. മുന്‍കാലത്തെ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, കപില്‍ ദേവ് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഹിത് ശര്‍മയുടെ ലോകോത്തര നിലവാരം എന്താണെന്നായിരുന്നു ഷമയുടെ മറ്റൊരു ചോദ്യം.

- Advertisement -

ട്വീറ്റുകള്‍ വിവാദമായതോടെ ഷമയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് രം?ഗത്തെത്തി. ഷമ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ഇത്തരം പ്രസ്താവനകളെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പവന്‍ ഖേര വ്യക്തമാക്കി. ഇതിനു പിന്നാലെ വിവാദമായ ട്വീറ്റുകള്‍ ഷമ മുഹമ്മദ് ഡിലീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week