InternationalNews

ലോകത്തെ ഏക തീവ്രവാദ രാഷ്ട്രം ഇസ്രായേൽ, അവരെ പോറ്റുന്നത് സാമ്രാജ്യത്വ ശക്തികൾ: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: ലോകത്തെ ഏക തീവ്രവാദ രാഷ്ട്രമാണ് ഇസ്രയേൽ എന്ന് മുസ്ലിംലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ലോകത്ത് വേറെ ഒരും രാഷ്ട്രവും ഇന്ന് ഇതുപോലെയില്ല. അവരെ പോറ്റുന്നത് സാമ്രാജ്യത്വ ശക്തികളാണ്. സ്വതന്ത്ര്യ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂതന്മാരോട് സാഹാദര്യത്തോടെയാണ് പ്രവാചകൻ പെരുമാറിയത്. സാമാജ്യത്വ ശക്തികളാണ് പ്രശ്നങ്ങൾക്കു പിന്നിലുള്ളത്. ഇപ്പോൾ കയ്യേറ്റക്കാർ ഭരണധികാരികളായി. സ്വഭാവികമായും അവിടെ ചെറുത്തുനിൽപ്പുണ്ട്. മനുഷ്യത്വരഹിതമായ ഇടപെടലുകൾ പലസ്തീനിൽ നടക്കുന്നു. മഹാത്മഗാന്ധി അത് മനസിലാക്കി, എതിർത്തു. പലസ്തീനികൾക്ക് അവകാശപ്പെട്ടതാണ് പലസ്തീനെന്ന് ഗാന്ധി പറഞ്ഞു.

ലോകമനഃസാക്ഷി പലസ്തീനൊപ്പമാണ്. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്യൻ ശക്തികളൊക്കെ ക്ഷയിച്ചു. പലസ്തീൻ ജനതയുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തെ തള്ളിക്കളയാൻ കഴിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പലസ്തീൻ – ഇസ്രയേൽ വിഷയത്തിൽ എം ഇ എസ് തിരൂരിൽ സംഘടിപ്പിച്ച സെമിനാറിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button