InternationalKeralaNews

പലസ്തീനോട് ഏറ്റുമുട്ടാൻ ഇനി സൗമ്യയുമുണ്ടാകും; യുദ്ധവിമാനങ്ങൾക്ക് സൗമ്യയുടെ പേര് നൽകി ഇസ്രായേൽ

ജറുസലേം: ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി വീണ്ടും ഇസ്രയേല്‍. പാലസ്തീനില്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഇസ്രായേല്‍ നല്‍കിയിരിക്കുന്നത്.

ഇസ്രയേലില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ അടുത്ത ബന്ധുമായി ഷെര്‍ളിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം പതിനെട്ടിന് സൗമ്യയുടെ ഭൗതികശരീരം കേരളത്തില്‍ എത്തിക്കുമെന്നും ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ ഏഴ് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു.

സൗമ്യയുടെ മരണം കേരളത്തിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. ആ നഷ്ടത്തിന്റെ നടുക്കത്തിലാണിപ്പോൾ സൗമ്യയുടെ കുടുംബമുള്ളത്. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലെങ്കിലും ഈ ഇസ്രയേൽ തീരുമാനം ചെറിയൊരു ആശ്വാസം തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button