23.9 C
Kottayam
Thursday, June 4, 2026

മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണം,ഐസലേഷന്‍ വാര്‍ഡിലെ മെനു സൂപ്പർ ഹിറ്റ്

Must read

കൊച്ചി :ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നത് മികച്ച ഭക്ഷണം , മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണം. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ ഭക്ഷണക്രമമാണ് അധികൃതര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെ മെനു ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ പ്രസിദ്ധീകരിച്ചു. മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണക്രമമാണ് ഒരുക്കിയിരിക്കുന്നത്.

മലയാളികള്‍ക്കു ദോശ, സാമ്പാര്‍, രണ്ടു മുട്ട, രണ്ടു ഓറഞ്ച്, ചായ, മിനറല്‍ വാട്ടര്‍ എന്നിവ അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രാവിലെ ഏഴരയ്ക്കാണ് അത്. പത്തരയ്ക്കു വീണ്ടും ജ്യൂസ് നല്‍കും. വിദേശികള്‍ക്കു സൂപ്പും പഴങ്ങളും അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രണ്ടു പുഴുങ്ങിയ മുട്ടയും ഒപ്പമുണ്ട്. 11 മണിക്കു പൈനാപ്പിള്‍ ജ്യൂസ്.

ഉച്ചയ്ക്കു 12 മണിക്കു ചപ്പാത്തി, ചോറ്, മീന്‍ വറുത്തത്, തോരന്‍, തൈര്, മിനറല്‍ വാട്ടര്‍ എന്നിവയാണ് മലയാളികള്‍ക്കു നല്‍കുന്നത്. ടോസ്റ്റഡ് ബ്രഡ്, ചീസ്, പഴങ്ങള്‍ എന്നിവയാണ് വിദേശികള്‍ക്കു നല്‍കുന്നത്. മലയാളികള്‍ക്കു വൈകിട്ട് ചായക്കൊപ്പം പലഹാരവും നല്‍കും.

ജ്യൂസാണ് വിദേശികള്‍ക്ക്. രാത്രിയില്‍ അപ്പത്തിനൊപ്പം വെജിറ്റബിള്‍ കറിയും രണ്ടു ഏത്തപ്പഴവുമാണ് മലയാളികളുടെ ഭക്ഷണം. വിദേശികള്‍ക്ക് ടോസ്റ്റഡ് ബ്രഡും സ്‌ക്രാമ്ബിള്‍ഡ് മുട്ടയും പഴങ്ങളും. കുട്ടികള്‍ക്കു പാലും നല്‍കും. ഭക്ഷണക്രമത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ എത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week