ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിൽ വൻ സ്‌ഫോടനം. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് സംഭവം. 24 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 101 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ചാവേർ ആക്രമണമാണ് നടന്നതെന്നാണ് വിവരം. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലെ കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
A devastating suicide bombing struck the Khadijatul Kubra Mosque-cum-Imambargah in the Tarlai area (Shehzad Town) of Islamabad on Friday, February 6, 2026. The attacker detonated explosives at the entrance after being intercepted by security volunteers during Friday prayers. As of the latest reports, at least 31 people have been killed and 169 others injured, many of whom are in critical condition. An emergency has been declared in all major hospitals in the capital, including PIMS and Polyclinic. While no group has officially claimed responsibility, police suspect the involvement of militant factions like the TTP (Fitna al Khwaraji).


