24 C
Kottayam
Sunday, June 7, 2026

'ഒരുപക്ഷേ, അതൊരു പ്രണയമായി വളരുമായിരുന്നു; പക്ഷേ, എല്ലാം വളരെ പെട്ടെന്ന് അവസാനിച്ചു': ഹാര്‍ദിക് പാണ്ഡ്യയുമായി അടുപ്പത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഇഷ ഗുപ്ത

Must read

ന്യൂഡല്‍ഹി: നതാഷയുമായി പിരിഞ്ഞശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഡേറ്റിങ് ലൈഫും പ്രണയവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഹാര്‍ദിക് പാണ്ഡ്യയുമായി ഇടക്കാലത്ത് ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഇഷ ഗുപ്ത.

കുറച്ചുകാലം പരസ്പരം സ്ഥിരമായി സംസാരിച്ചിരുന്നതായി ഇഷ ഗുപ്ത വെളിപ്പെടുത്തി. എന്നാല്‍ അതൊരിക്കലും ഗൗരവമുള്ള ബന്ധത്തിലേക്ക് വളര്‍ന്നില്ലെന്നും അതിനു മുന്‍പേ എല്ലാം അവസാനിച്ചെന്നും നടി വിശദീകരിച്ചു. സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ്, ഹാര്‍ദിക് പാണ്ഡ്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഇഷ ഗുപ്തയുടെ വെളിപ്പെടുത്തല്‍.

- Advertisement -

”അത് സത്യമാണ്. കുറച്ചുകാലം ഞങ്ങള്‍ പരസ്പരം അടുപ്പത്തിലായിരുന്നു. പക്ഷേ, ഡേറ്റിങ് എന്നു പറയാവുന്ന തലത്തിലേക്ക് ആ ബന്ധം എത്തിയില്ല. ഏതാനും മാസങ്ങള്‍ സ്ഥിരമായി പരസ്പരം സംസാരിച്ചിരുന്ന ഒരു ബന്ധമായിരുന്നു അത്’ ഇഷ ഗുപ്ത പറഞ്ഞു.

- Advertisement -

”ചിലപ്പോള്‍ മുന്നോട്ടു പോകാം, അല്ലെങ്കില്‍ അവസാനിച്ചേക്കാം എന്ന തരത്തിലുള്ള ബന്ധമായിരുന്നു. ഡേറ്റിങ് ഘട്ടത്തിലേക്കൊക്കെ എത്തുന്നതിനു മുന്‍പേ അത് അവസാനിച്ചു. അതുകൊണ്ട് ഡേറ്റിങ് എന്നു പറയാനും കഴിയില്ല. ഒന്നോ രണ്ടോ തവണ ഞങ്ങള്‍ പരസ്പരം കണ്ടിരുന്നു. അത്രേയുള്ളൂ. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഏതാനും മാസങ്ങള്‍ മാത്രം നീണ്ട ഒരു അടുപ്പം’ ഇഷ ഗുപ്ത വിവരിച്ചു.

- Advertisement -

പരസ്പരം ഇഷ്ടത്തിലാകാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്ന അടുപ്പമാണ് ഹാര്‍ദിക് പാണ്ഡ്യയുമായി ഉണ്ടായിരുന്നതെന്നും, എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും ഇഷ ഗുപ്ത പറഞ്ഞു. വളരെ വേഗത്തിലാണ് ഈ ബന്ധം അവസാനിച്ചതെന്നും ഇഷ പറഞ്ഞു.

”ഒരുപക്ഷേ, അതൊരു പ്രണയമായി വളരുമായിരുന്നു. പക്ഷേ, എല്ലാം വളരെ പെട്ടെന്ന് അവസാനിച്ചു. പ്രത്യേകിച്ച് നാടകീയതകളോ കയ്‌പേറിയ അനുഭവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ബന്ധം ഒരുപക്ഷേ വിധിച്ചിട്ടുണ്ടാകില്ലെന്ന് കരുതാം.’ ഇഷ ഗുപ്ത പറഞ്ഞു.

മുന്‍പ് കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലെ ഹാര്‍ദിക്കിന്റെ അഭിപ്രായവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും ഇഷ പ്രതികരിച്ചു. തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ബന്ധമില്ലാത്തതിനാല്‍ അത് തന്നെ ബാധിക്കുന്നില്ലെന്ന് ഇഷ വ്യക്തമാക്കി. 2019 ല്‍ സംപ്രേഷണം ചെയ്ത എപ്പിസോഡിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ഒരുമിച്ചാണ് ഷോയില്‍ പങ്കെടുത്തത്. ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വലിയ വിവാദത്തിന് തിരികൊളുത്തുകയും ഇരുവര്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുടെ പേരില്‍ പരസ്യമായി അതിനെ വിമര്‍ശിച്ച ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു ഇഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week