24.3 C
Kottayam
Saturday, June 6, 2026

ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയുമുണ്ടോ?രാഹുല്‍ മാങ്കൂട്ടത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍

Must read

കൊട്ടാരക്കര: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ എം.മുകേഷ് എംഎൽഎ ലളിതമായ രീതിയിൽ ‘പണി കൊടുക്കാൻ’ അറിയാവുന്ന ആളാണെന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ‌് കുമാർ.  ഞാൻ ഏറ്റവും കൂടുതൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് മുകേഷിനൊപ്പമാണ്.  എല്ലാ കാലത്തും സ്നേഹവും തമാശയും പങ്കിടുന്ന ആളുകളാണ് ഞങ്ങൾ. തമാശകളും ട്രോളുകളും ആസ്വദിക്കുന്ന ആളാണ് അദ്ദേഹം.  കൊട്ടാരക്കരയിൽ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ്.

‘‘വളരെ സരസമായ ഭാഷയിൽ, ലളിതമായ രീതിയിൽ പണി കൊടുക്കാൻ അറിയാവുന്ന ആളാണ് മുകേഷ്. തമാശ പറയുമ്പോൾ പോലും ചില കാര്യങ്ങൾ കൊള്ളേണ്ട സ്ഥലത്ത് കൊള്ളും. നല്ല നടൻ എന്നതിലുപരി രണ്ട് ടേമുകളിൽ എംഎൽഎ ആയി പൊതുപ്രവർത്തന രംഗത്തും മികവു തെളിയിച്ചു. മുകേഷ് കളിയാക്കാത്ത ആരും സിനിമയിലില്ല. അതിനാൽ മുകേഷിനെ കളിയാക്കിയാലും ഒരു പ്രശ്നവുമില്ല. തമാശകളും ട്രോളുകളും ആസ്വദിക്കുന്ന ആളാണ് അദ്ദേഹം’’– ഗണേഷ് പറഞ്ഞു.

ബിജെപിയിൽ ചേർന്നതിനു പിന്നാലെ പത്മജ വേണുഗോപാലിനു നേരെ അധിക്ഷേപ പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഗണേഷ് രൂക്ഷമായി വമർശിച്ചു. കോണ്‍ഗ്രസ് നേതാക്കൾ നന്ദിയില്ലാത്തവരാണ്. രമേശ് ചെന്നിത്തലയൊഴികെ മറ്റാരും അധിക്ഷേപ പരാമർശത്തിനെതിരെ സംസാരിച്ചില്ല. തന്റെ മനസ്സിൽ എന്നും ബഹുമാന്യനായ നേതാവാണ് കെ.കരുണാകരനെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘‘ഏതോ ഒരുത്തൻ കരുണാകരന്റെ മകളുടെ പിതൃത്വത്തിൽ സംശയമുണ്ടെന്നു പറയുന്നു. എന്നിട്ട് പൊളിറ്റിക്കൽ പിതാവും ബയോളജിക്കൽ പിതാവുമെന്ന് വിശദീകരിക്കുന്നു. രണ്ട് തന്തയുണ്ടോ ഒരാൾക്ക്, ഇല്ലല്ലോ.. ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയുമുണ്ടോ? കരുണാകരൻ‌ സാറിന്റെ മകളുടെ പിതൃത്വത്തെക്കുറിച്ച് ചോദിക്കുമ്പോൾ, അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചവർ പോലും മിണ്ടിയില്ലല്ലോ.

- Advertisement -

കെ.കരുണാകരനൊപ്പം നിന്ന് കാര്യം സാധിച്ചെടുത്തവർ മിണ്ടാതിരിക്കുകയാണ്. ആരാണ് കോണ്‍ഗ്രസുകാരെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണം. നന്ദികെട്ടവരാണ് കോൺഗ്രസുകാർ. വോട്ടു ചെയ്ത ജനങ്ങളോടും അവർ അതാണ് കാണിക്കുന്നത്. അന്തസ്സുള്ള കോൺഗ്രസ് പ്രവർത്തകർ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യരുത്. കോൺഗ്രസിൽനിന്ന് ദിവസവും ആളുകൾ പോയ്ക്കൊണ്ടിരിക്കുകയാണ്. ആരു പോയാലും നമുക്ക് ഒരു പ്രശ്നവുമില്ല’’ –ഗണേഷ് പറ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week