25.5 C
Kottayam
Friday, June 5, 2026

ബാലയ്ക്ക് കരള്‍ നല്‍കാന്‍ അമൃത തയ്യാറായത് സത്യമോ? എലിസബത്തിന്റെ പ്രതികരണം

Must read

കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയത്.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത് എന്നാണ് വിവരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലയെ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വിവരം.

- Advertisement -

ഈ വേളയിലായിരുന്നു പത്രപ്രവര്‍ത്തകനായ പല്ലിശ്ശേരി ബാലയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ മുന്‍ ഭാര്യ അമൃത തയ്യാറായി എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തയിരുന്നത്. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പറഞ്ഞ് ആരും തന്നെ രംഗത്തെത്തിയിരുന്നില്ല. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാലയുടെ ഭാര്യ എലിസബത്തിന്റെ ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഇതേ കുറിച്ച് ചോദിച്ച് നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നത്.

- Advertisement -

ബാലയുടെ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച എലിസബത്ത് ഇതേ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ചിലരാകട്ടെ, ഈ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും താഴെ ഇതെല്ലാം പല്ലിശ്ശേരി മെനഞ്ഞുണ്ടാക്കിയ കഥയാണെന്നും അങ്ങനെയൊന്നുമില്ലെന്നും അമൃത അങ്ങനെയൊന്നും പറഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് പലരും കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. ബാല അഡ്മിറ്റായ അന്ന് മുതല്‍ ബാലയ്‌ക്കൊപ്പം ആശുപത്രിയിലുള്ള എലിസബത്ത് ബാലയുടെ ഭാഗ്യമാണെന്നും അദ്ദേഹം എത്രയും പെട്ടെന്ന് രോഗം ഭേദമായി തിരിച്ചുവരട്ടെയെന്നുമാണ് പലരും പറയുന്നത്.

- Advertisement -

ബാലയെ കുറിച്ച് പല്ലിശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. നിരവധി പേരെ സഹായിക്കാറുള്ള വ്യക്തിയാണ് ബാല. അദ്ദേഹം അത് എവിടെയും തുറന്ന് പറയാറില്ല. പക്ഷേ ഇപ്പോള്‍ ഈ ഒരു സാഹചര്യത്തിലാണ് അദ്ദേഹം സഹായിച്ചുവെന്ന് പറഞ്ഞ് പലരും തുറന്ന് പറയുന്നത്. മലയാളികള്‍ക്കേറെ സുപരിചിതയാണ് ചാള മേരി എന്ന പേരിലറിയപ്പെടുന്ന മോളി കണ്ണമാലി. ഒരുപാട് ദുരിതം അനുഭവിച്ചിട്ടും അവര്‍ക്ക് കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. അവിടെയും സഹായവുമായി എത്തിയത് ബാലയായിരുന്നു. തുകയുടെ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഇവിടെ പ്രശ്‌നമുള്ള കാര്യമല്ല. ഒരു നൂറ് രൂപ കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍ അത് ചെറിയ കാര്യമല്ല.

അദ്ദേഹം ആശുപത്രിലായത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഹൃദയവിശാലതയും വ്യക്തിത്വവും ഇപ്പോള്‍ പുറത്ത് വരുന്നത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് കരള്‍ ദാതാവിനെ അന്വേഷക്കുന്നതിനിടയിലും നിരവധി പേരാണ് തങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ബാലയുടെ രക്ത ഗ്രൂപ്പുമായി സാമ്യമുള്ളവര്‍ക്ക് മാത്രമേ കരള്‍ നല്‍കാന്‍ സാധിക്കൂ. അല്ലെങ്കില്‍ രക്തബന്ധത്തില്‍ പെട്ടതായിരിക്കണം.

എന്നാല്‍ ഇതിനിടയില്‍ ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ് എമന്നുള്ള വാര്‍ത്ത പരന്നിരിക്കുകയാണെന്ന് പല്ലിശ്ശേരി പറയുന്നു. പലരും ഈ വാര്‍ത്ത കേട്ടപ്പോള്‍ ചിരിക്കുകയാണ് ഉണ്ടായത്. ഉപേഷിച്ചിട്ടു പോയ, മുന്‍ ഭര്‍ത്താവിന് കരള്‍ കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

ഇരുവരും വേര്‍പിരിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുമ്പോള്‍ ിങ്ങനൊക്കെ നടക്കുമോ എന്നാണ് പലരുടെയും സംശയം. മനുഷ്യ മനസുകളുടെ കാര്യമാണ്. ഒന്നും പറയുവാനാകില്ല. അവര്‍ പിരിയാനുള്ള കാരണം അവരുടെ മാത്രം കാര്യമാണ്. എന്ത് തന്നെയായാലും ബാലയ്ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ അധികം വൈകാതെ തന്നെ നടക്കും.

തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വേറെ ആരുടെയും കരള്‍ കിട്ടിയില്ലെങ്കില്‍ കരള്‍ നല്‍കാന്‍ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അത് അഭിന്ദനീയമാണെന്നും കരള്‍ മാറ്റി വെയ്ക്കാതെ തന്നെ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പല്ലിശ്ശേരി തന്റെ വീഡിയോയിലൂടെ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week