26 C
Kottayam
Saturday, June 6, 2026

അമല പോളിന്റെ രണ്ടാം വിവാഹം ശരിക്കും കഴിഞ്ഞോ? പഞ്ചാബി പാട്ടുകാരനുമായുള്ള ബന്ധത്തെ കുറിച്ച് നടി പറഞ്ഞത്

Must read

കൊച്ചി:മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ നടിയാണ് അമല പോള്‍. വേറിട്ട കഥാപാത്രങ്ങളിലൂടെ നായികയായി തിളങ്ങിയ അമല അടുത്തിടെ വാര്‍ത്തകൡ നിറഞ്ഞ് നിന്നിരുന്നു. നടി രണ്ടാമതും വിവാഹിതയായെന്ന തരത്തിലാണ് വാര്‍ത്ത വന്നത്. പഞ്ചാബി പാട്ടുകാരനായുമായിട്ടുള്ള നടിയുടെ സൗഹൃദമാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍.

എന്നാല്‍ തന്റെ ചിത്രങ്ങള്‍ മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും അതുപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അമല പറഞ്ഞിരുന്നു. ഇപ്പോഴിതാ അമല രണ്ടാമതും വിവാഹിതയായോ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം.

കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി അമല പോള്‍. ടീച്ചര്‍ എന്ന പേരിലൊരുക്കിയ പുതിയ ചിത്രത്തിലൂടെയാണ് അമല വീണ്ടും കേരളത്തില്‍ തരംഗമാവാന്‍ പോവുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി കേരളത്തില്‍ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഇതിനിടയില്‍ കേരളത്തിലേക്ക് എത്തിയ അമലയുടെ പുതിയ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

- Advertisement -

ചടങ്ങിനിടയില്‍ നിരവധി ചോദ്യങ്ങള്‍ക്ക് നടി മറുപടി പറഞ്ഞിരുന്നു. അതിലൊന്ന് ഭവ്നിന്ദര്‍ സിംഗുമായിട്ടുള്ള വിവാഹം കഴിഞ്ഞെന്നുള്ള കാര്യത്തെ കുറിച്ചാണ്. അത്തരം വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അമലയോട് ചോദിച്ചത്. പെട്ടെന്നുള്ള ചോദ്യത്തില്‍ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് അമല സംസാരിച്ച് തുടങ്ങിയത്.

- Advertisement -

‘അത് തികച്ചും പേഴ്‌സണലായിട്ടുള്ള കാര്യമാണ്. നമ്മളിവിടെ സിനിമയുടെ പ്രസ് മീറ്റിന് വന്നതാണല്ലോ’, അപ്പോള്‍ അത് ചെയ്യാം എന്ന് മാത്രം മറുപടി പറയുകയും ചോദ്യം ചോദിച്ച ആള്‍ക്ക് നന്ദി പറയുകയും ചെയ്തു.

2018 ലാണ് പഞ്ചാബി പാട്ടുകാരനായ ഭവ്നിന്ദര്‍ സിംഗ് അമല പോളിന്റെ കൂടെയുള്ള ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിടുന്നത്. ഇരുവരും പഞ്ചാബിലെ പരമ്പരാഗതമായ വേഷത്തിലായിരുന്നു. മാത്രമല്ല വിവാഹത്തിന് സമാനമായ രീതിയിലെടുത്ത ചിത്രങ്ങളില്‍ പരസ്പരം ചുംബിക്കുന്നതടക്കം പലതുമുണ്ടായിരുന്നു. ഒപ്പം വിവാഹമാണെന്ന് ഭവ്‌നന്ദിര്‍ സൂചിപ്പിച്ചതോടെ അമല പോള്‍ രണ്ടാമതും വിവാഹിതയായെന്ന തരത്തിലേക്ക് കാര്യങ്ങളെത്തി.

വിവാഹമാണെന്ന് ഭവ്‌നിന്ദര്‍ പറഞ്ഞെങ്കിലും അത് തെറ്റായ പ്രചരണമാണെന്ന് അമല ആരോപിച്ചു. ‘മുന്‍സുഹൃത്തായ ഭവ്നിന്ദര്‍ തന്നോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോസും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന്’, പറഞ്ഞ് അമല ഭവ്‌നിന്ദറിനെതിരെ കേസ് കൊടുത്തു. പിന്നാലെ പോലീസ് ഗായകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ നല്‍കവേ അമല തന്റെ ഭാര്യയാണെന്നും 2017 ല്‍ പഞ്ചാബി ആചാരപ്രകാരം വിവാഹിതരായതിനുള്ള തെളിവുകളും ഗായകന്‍ സമര്‍പ്പിച്ചു. ഇതോടെ പ്രശ്‌നം നീണ്ട് പോവുകയായിരുന്നു.

- Advertisement -

മുന്‍പും സമാനമായ രീതിയില്‍ വിവാഹവാര്‍ത്തകള്‍ വന്നെങ്കിലും അമല ഒന്നിലും പ്രതികരിച്ചിരുന്നില്ല. വിവാഹമടക്കമുള്ള ചോദ്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് നടിയിപ്പോള്‍ ശ്രമിക്കുന്നത്. അതേ സമയം ഭവ്‌നിന്ദറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അകല്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week