24 C
Kottayam
Thursday, June 4, 2026

ഇറാനിൽ സൈനിക അട്ടിമറി? ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായി റിപ്പോർട്ട്

Must read

ടെഹ്റാൻ: ഇറാന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായി റിപ്പോർട്ട്. ഇറാനിയൻ ഭരണകൂടവും ഇറാനിയൻ സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ പ്രസിഡൻ്റിനെ പൂർണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ ഭരണകൂടം കാര്യനിർവ്വഹണത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. 

- Advertisement -

കഴിഞ്ഞ വ്യാഴാഴ്ച ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ  സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

ഹുസൈൻ ദെഹ്ഗാൻ ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചു. യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിർബന്ധം പിടിച്ചതായി റിപ്പോർട്ടിലുണ്ട്.

- Advertisement -

ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിൽ, രഹസ്യാന്വേഷണ മന്ത്രിമാരെ പരമോന്നതനേതാവിന്റെ അംഗീകാരം നേടിയതിന് ശേഷം മാത്രമാണ് പ്രസിഡൻ്റുമാർ നാമനിർദ്ദേശം ചെയ്തിരുന്നത്. പ്രധാനപ്പെട്ട സുരക്ഷാ പോർട്ട്‌ഫോളിയോകളിൽ അന്തിമ അധികാരം ഉണ്ടായിരുന്നു. എന്നാൽ സമീപ ആഴ്ചകളിൽ പരമോന്നതനേതാവ് മുജ്തബ ഖമനേയുടെ സ്ഥിതിയും സ്ഥാനവും വ്യക്തമല്ലാത്തതിനാൽ, ഐആർജിസി ഇപ്പോൾ പ്രസിഡൻ്റിനെ നിയന്ത്രിക്കുന്നു. ഇത് രാഷ്ട്രത്തിന്റെ ഭരണസംവിധാനത്തിലുള്ള ഐആർജിസിയുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നു.

സമീപദിവസങ്ങളിൽ മുജ്തബമായി അടിയന്തര കൂടിക്കാഴ്ച നടത്താൻ പെസെഷ്കിയൻ പലതവണ ശ്രമിച്ചിരുന്നു, എന്നാൽ പ്രതികരണം ലഭിച്ചിരുന്നില്ല. ഐആർജിയിസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്ന ഒരു സൈനിക കൗൺസിൽ ഇപ്പോൾ പ്രധാന തീരുമാനങ്ങളിൽ പൂർണ്ണ നിയന്ത്രണം ചെലുത്തുന്നതായും മുജ്തബയ്ക്ക് ചുറ്റും സുരക്ഷാ വലയം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  രാജ്യത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ടുകൾ അദ്ദേഹത്തിന് ലഭിക്കുന്നത് തടയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

മുജ്തബയുടെ ആരോഗ്യസ്ഥിതി നിലവിലെ അധികാര സമവാക്യങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ചും ഊഹാപോഹങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതേസമയം, മുജ്തബയുടെ അടുത്ത വൃത്തങ്ങളിൽ അഭൂതപൂർവമായ ആഭ്യന്തര പ്രതിസന്ധി ഉടലെടുത്തതായി റിപ്പോർട്ടുണ്ട്. ചില അടുത്ത സഹായികൾ പരമോന്നതനേതാവിന്റെ ഓഫീസിലെ പ്രധാനവ്യക്തിയായ അലി അസ്ഗർ ഹിജാസിയെ പുറത്താക്കാൻ ശ്രമിക്കുന്നതായി പറയപ്പെടുന്നു. മുജ്തബയുടെ പിന്തുടർച്ചക്കുള്ള ഹിജാസിയുടെ വ്യക്തമായ എതിർപ്പാണ് ഈ സംഘർഷങ്ങൾക്ക് കാരണം.

പിന്തുടർച്ചക്ക് ആവശ്യമായ യോഗ്യതകൾ മുജ്തബയ്ക്കില്ലെന്നും അലി ഖമനേയി മുന്നോട്ടുവെച്ച തത്വങ്ങൾക്ക് പാരമ്പര്യ പിന്തുടർച്ച അനുയോജ്യമല്ലെന്നും വിദഗ്ധ സഭാംഗങ്ങളെ ഹിജാസി താക്കീത് ചെയ്തിരുന്നതായി വിവരമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുജ്തബയെ ഉയർത്തുന്നത് രാജ്യത്തിൻ്റെ മുഴുവൻ നിയന്ത്രണവും ഐർജിസിയ്ക്ക് കൈമാറാൻ ഇടയാക്കുമെന്നും സാധാരണ സിവിൽ സ്ഥാപനങ്ങളെ എന്നെന്നേക്കുമായി മാറ്റിനിർത്തുമെന്നും ഹിജാസി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.

നിലവിലെ യുദ്ധത്തിന്റെ ആദ്യആഴ്ചയിൽ ഒരു വ്യോമാക്രമണത്തിൽ ഹിജാസിയെ ലക്ഷ്യമിട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് പിന്നീടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

English Summary: Reports suggest that the Islamic Revolutionary Guard Corps (IRGC) has effectively taken control of Iran’s administration, pushing President Masoud Pezeshkian into a deep political crisis. According to Iran International, the IRGC has been blocking presidential appointments and decisions, sidelining the civil government. A key flashpoint occurred when the IRGC Chief Commander Ahmad Vahidi reportedly blocked the President’s attempt to appoint a new Intelligence Minister. Amidst the ongoing conflict with the US-Israel alliance, this internal power struggle marks a significant shift toward military dominance in Tehran. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week