25.5 C
Kottayam
Friday, June 5, 2026

യുഎസ് ടെക് ഭീമന്‍മാര്‍ ‘അടുത്ത ലക്ഷ്യം’ എന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി; ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഭീഷണി

Must read

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ ടെക് ഭീമന്‍മാരുടെ ഓഫീസുകള്‍ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നോ? മേഖലയിലെ യുഎസ് ടെക് കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍റെ ആക്രമണപരിധിയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തതായി അമേരിക്കന്‍ മാധ്യമം സിഎന്‍എന്‍ ബുധനാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഐബിഎം, ഒറാക്കിള്‍, പലാന്തിര്‍ കമ്പനികള്‍ക്കാണ് ഈ ഭീഷണിയുള്ളതെന്ന് സിഎന്‍എനിന്‍റെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.

‘യുഎസ് ടെക് കമ്പനികള്‍ ആക്രമിക്കപ്പെട്ടേക്കാം’

ഇറാന്‍റെ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ എന്ന തലക്കെട്ടില്‍ തസ്‌നിം ന്യൂസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ലോകത്തെ പല ടെക് ഭീമന്‍മാരുടെയും മിഡില്‍ ഈസ്റ്റിലെ ഓഫീസുകളും ക്ലൗഡ്, ഡാറ്റാ സെന്‍ററുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഐബിഎം, ഒറാക്കിള്‍, പലാന്തിര്‍ എന്നീ കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആക്രമിച്ചേക്കാം എന്നാണ് ആശങ്ക. ഇസ്രയേലിലും യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലും യുഎസ് ടെക് കമ്പനികള്‍ക്ക് ഓഫീസും സ്ഥാപനങ്ങളുമുണ്ട്. പ്രാദേശിക യുദ്ധത്തെ ഒരു ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ യുദ്ധമാക്കി ഇറാന്‍ മാറ്റിയേക്കാമെന്നും ഇറാന്‍റെ ലക്ഷ്യസ്ഥാനങ്ങള്‍ വികസിച്ചേക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്ത, പുറത്തുവന്നതിന് പിന്നാലെ പ്രതികരണത്തിനായി യുഎസ് ടെക് ഭീമന്‍മാരെ സമീപിച്ചിട്ടുള്ളതായി സിഎന്‍എനിന്‍റെ വാര്‍ത്തയില്‍ പറയുന്നു.

ദുബായിലെ ഉള്‍പ്പടെയുള്ള ആമസോണ്‍ ഡാറ്റ സെന്‍ററുകള്‍ക്ക് നേരെ ദിവസങ്ങള്‍ മുമ്പ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യോമാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ച ഇറാന്‍ ബഹ്‌റൈനിലെ ആമസോണ്‍ ഡാറ്റ സെന്‍ററിന് നേരെയും ഡ്രോണാക്രമണം നടത്തി. യുഎഇയിലെ രണ്ട് ആമസോണ്‍ സൗകര്യങ്ങള്‍ക്ക് നേരെയും ഇറാന്‍റെ ഡ്രോണാക്രമണ ശ്രമമുണ്ടായിരുന്നു. ഡാറ്റാ സെന്‍ററുകള്‍ക്കെതിരായ ആക്രമണം ഇന്‍റര്‍നെറ്റ്, ക്ലൗഡ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയാണ്. 

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week