ബഹ്‌റൈനിൽ ഇറാൻ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു; ബാലിസ്റ്റിക് മിസൈലുകൾ തകർത്ത് സൗദി

ആക്രമണം തുടർന്ന് ഇറാൻ; ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഡ്രോൺ ആക്രമണം

ദുബായ്: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. മനാമയിലെ ജനവാസമേഖലയിലാണ് ഇറാൻ ആക്രമണം നടത്തിയത്.

സൗദിയിൽ വീണ്ടും ഇറാന്റെ ആക്രമണശ്രമമുണ്ടായി. അൽ-ഖർജ് ഗവർണറേറ്റിലാണ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദി അറേബ്യ തകർത്തു. സൗദിയുടെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലും പ്രതിരോധിച്ചു.

ഇറാഖ് കുർദിസ്താനിലെ യുഎഇ കോൺസുലേറ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ യുഎഇ അപലപിച്ചു. പ്രതികളെ പിടികൂടാൻ ശക്തമായ നടപടി വേണമെന്ന് ഇറാഖിനോട് ആവശ്യപ്പെട്ടു.

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയിലെ യുഎഇയുടെ പ്രതിനിധിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണം ആശങ്ക വർധിപ്പിക്കുമന്നും യുഎഇയുടെ യുഎൻ പ്രതിനിധി പറഞ്ഞു. അതിനിടെ യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ചർച്ച നടത്തി. ഇറാന്റെ ആക്രമണം പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ നേതാക്കൾ ചർച്ച ചെയ്തു

In a significant escalation of regional tensions, Iran launched a missile attack on a residential area in Manama, the capital of Bahrain. The strike resulted in the death of one woman and left eight others injured.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News